പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണത്തില്‍ അബ്ദുല്‍ റഊഫ് അസ്ഹര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. (Kandahar plane hijack mastermind Abdul Rauf Azhar killed in Operation Sindoor) ജയ്‌ശെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസറിന്റെ സഹോദരനാണ് അബ്ദുല്‍ റഫൂഫ് അസ്ഹര്‍. കാണ്ഡഹാറില്‍ എയര്‍ ഇന്ത്യയുടെ ഐസി-814 വിമാനം തട്ടിക്കൊണ്ടു പോയതിന്റെ സൂത്രധാരന്‍ കൂടിയാണ് അബ്ദുല്‍ റഊഫ് അസ്ഹര്‍.
|
ഓപ്പറേഷന്‍ സിന്ദൂരില്‍ തന്റെ 10 കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടതായി മസുദ് അസ്ഹര്‍ തന്നെ ഇന്നലെ സ്ഥിരീകരിച്ചിരുന്നു.
‘തന്റെ കുടുംബത്തിലെ പത്ത് പേര്‍ കൊല്ലപ്പെട്ടു. അഞ്ച് കുട്ടികള്‍, എന്റെ മൂത്ത സഹോദരി, സഹോദരി ഭര്‍ത്താവ്, ശിഷ്യന്‍, അനന്തരവും ഭാര്യയും ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. ഭീരുവായ മോദി നിരപരാധികളായ തന്റെ കുട്ടികളെയും സ്ത്രീകളെയും വൃദ്ധരെയും ലക്ഷ്യം വെച്ചു. ഇനി ആരും കരുണ പ്രതീക്ഷിക്കരുത്’ എന്നായിരുന്നു മസൂദ് അസ്ഹറിന്റെ പ്രസ്താവന.
ആക്രണത്തില്‍ പരിക്കേറ്റ അബ്ദുല്‍ റഊഫ് അസ്ഹര്‍ ചികില്‍സയിലിരിക്കേയാണ് മരിച്ചത്.
1999ലാണ് കാണ്ഡഹാറിലേക്ക് അഫ്ഗാന്‍ തീവ്രവാദികള്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം തട്ടിക്കൊണ്ടുപോയത്. ദുബായ് വഴി അഫ്ഗാനിലേക്കാണ് വിമാനം കൊണ്ടുപോയത്. ബന്ദികളെ മോചിപ്പിക്കുന്നതിന് വേണ്ടി ഇന്ത്യ വിട്ടു കൊടുത്തവരില്‍ ഒരാളായിരുന്നു മസൂദ് അസ്ഹര്‍. അന്ന് ബിജെപിയായിരുന്നു കേന്ദ്രം ഭരിച്ചിരുന്നത്. ജസ്വന്ത് സിങായിരുന്നു വിദേശകാര്യ മന്ത്രി.





