ബംഗളൂരു: പ്രമുഖ കന്നഡ നടന്‍ ദര്‍ശന്‍ കൊലപാതകക്കേസില്‍ അറസ്റ്റില്‍. മൈസൂരിലെ ഫാം ഹൗസില്‍ നിന്നാണ് ബംഗളൂരു പൊലീസ് നടനെ അറസ്റ്റ് ചെയ്തത്. ( Kannada actor Darshan arrested in connection with murder case ) ചിത്രദുര്‍ഗ സ്വദേശിയായ രേണുകസ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
|
രേണുകസ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒമ്പതുപേരെ ചോദ്യം ചെയ്തപ്പോഴാണ് ദര്‍ശന്റെ പേരു പുറത്തുവന്നത് എന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. ദര്‍ശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലാണ് കൊലപാതകമെന്നും പൊലീസ് പറയുന്നു.
സോമനഹള്ളിയില്‍ ഒരു പാലത്തിന്റെ താഴെയാണ് രേണുകസ്വാമിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം ആത്മഹത്യ എന്ന് കരുതിയ കേസ് പിന്നീട് കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് മറ്റ് 10 പേര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്.
ദര്‍ശനെതിരേ നേരത്തേയും ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2011ല്‍ ഭാര്യ വിജയ ലക്ഷ്മിയുടെ പരാതിയെ തുടര്‍ന്ന് ഗാര്‍ഹിക പീഡനത്തിന് ദര്‍ശനെതിരേ കേസെടുത്തിരുന്നു. കേസില്‍ 14 ദിവസം ദര്‍ശനെ ജുഡീഷ്യല്‍ കസ്റ്റിഡിയില്‍ വിട്ടതിനെ തുടര്‍ന്ന് ആരാധകര്‍ സംസ്ഥാനത്ത് അക്രമാസക്തമായ പ്രതിഷേധം അഴിച്ചുവിട്ടിരുന്നു.