ദമ്മാം: കരാട്ടെ ബുഡോക്കാന്‍ ഇന്റര്‍നാഷണല്‍, ഈസ്റ്റേണ്‍ പ്രൊവിന്‍സ് സംഘടിപ്പിച്ച കളര്‍ ബെല്‍റ്റ് ഗ്രേഡിങ് ടെസ്റ്റില്‍, ഈസ്റ്റേണ്‍ പ്രൊവിന്‍സിലെ വിവിധ ക്ലബ്ബുകള്‍ ആയ ഗോള്‍ഡന്‍ ഫിറ്റ്നസ് ജിം, ദമ്മാം, യങ്സ്റ്റേഴ്സ് ഡോജോ, ദമ്മാം,സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അല്‍ഹുദ കരാട്ടെ ക്ലബ് അല്‍ ഖോബാര്‍, ഷിമാലിയ ഫിറ്റ്നസ് സെന്റര്‍, അല്‍ ഖോബാര്‍, ബിലാല്സ് ഫിറ്റ്നസ് സെന്റര്‍, ജുബൈല്‍, നിജും ഫിറ്റ്നസ് സെന്റര്‍, ജുബൈല്‍ തുടങ്ങിയ ക്ലബ്ബുകളില്‍ നിന്നുള്ള നൂറോളം വിദ്യാര്‍ഥികള്‍ ഗ്രേഡിങ് ടെസ്റ്റില്‍ അണിനിരന്നു. ദമ്മാം അല്‍ ഹിദായ ക്ലബ്ബില്‍ നടന്ന പരിപാടി മീഡിയവണ്‍ ദമ്മാം ബ്യുറോ ചീഫ് നൗഷാദ് ഇരിക്കൂര്‍ ഉദ്ഘാടനം ചെയ്തു. ദമ്മാമിലെ മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് ഹാരിസ് നിലമ്പൂര്‍, സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍, ഖോബാര്‍ പ്രസിഡന്റ് അന്‍ഷാദ് മാഷ്, സൗദി അല്‍ റമാവി എം.ഡി എന്‍ജിനീയര്‍ മൂസ അല്‍ ഈദ് എന്നിവര്‍ പരിപാടിക്ക് ആശംസകള്‍ അര്‍പ്പിച്ചു.
|
കരാട്ടെ ബുഡോക്കാന്‍ ഇന്റര്‍നാഷണല്‍ സൗദി ചീഫ് ഇന്സ്ടെക്ടര് റന്‍ഷി ടി.എ ഗഫൂര്‍ എക്സാമിനര്‍ വിജയികളെ അനുമോദിച്ചു.തുടര്‍ന്ന് ടെസ്റ്റില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും ചെയ്തു. മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത് ആരോഗ്യമാണെന്നും അതു നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കര്‍ത്തവ്യമാണെന്നും വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം തലമുറയെ നശിപ്പിക്കുമെന്നും ലഹരി വസ്തുക്കളെ സമീപ്പിക്കരുതന്നും റന്‍ഷി ടി എ ഗഫൂര്‍ ഉദ്ബോധിപ്പിച്ചു. നല്ല ആരോഗ്യം കെട്ടിപ്പടുക്കുവാന്‍ കരാട്ടെ വളരെയധികം സഹായിക്കുന്നുവെന്നും ഓര്‍മിപ്പിച്ചു.
റെന്‍ഷി ടി എ ഗഫൂര്‍ ടെസ്റ്റ് ചീഫ് എക്സാമിനര്‍ ആയിരുന്നു. ട്രെയിനര്‍മാരായ റന്‍ഷി യാസര്‍ അറഫാത് ജിദ്ദ, സെന്‍സായി നിഷാദ് നിലമ്പൂര്‍, സെന്‍സായി ഷംസുദ്ധീന് പൂക്കോട്ടുപാടം, സെന്‍സായി ഇസ്മായില്‍ ജിദ്ദ, സെന്‍സായി അഷ്റഫ് മക്ക, സെന്‍സായി അന്‍വര്‍ഷ മദീന, സെന്‍സായി ശിഹാബ് മക്ക, സെന്‍സായി ഷബീല്‍ മഞ്ചേരി, സെന്‍സായി റിനീഷ് കണ്ണൂര്‍, സെന്‍സായി അഹ്മദ് ബിലാല്‍ എന്നിവര്‍ ക്യാംപിന് നേതൃത്വം നല്കി. സെന്‍സായിമാരായ ബിലാല്‍ ജുബൈല്‍, ഇസ്മായില്‍ കണ്ണൂര്‍ എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.



