29
May 2023
Tue
29 May 2023 Tue

ബംഗളൂരു: വാശിയേറിയ പ്രചാരണത്തിന് ഒടുവിൽ കർണാടക നാളെ പോളിംഗ് ബൂത്തിലേക്ക്. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ശനിയാഴ്ചയാണ് വോട്ടെണ്ണൽ നടക്കുക. അഞ്ച് കോടി 24 ലക്ഷം വോട്ടർമാരാണ് സമ്മതിദാന അവകാശം വിനിയോഗിക്കുക. ഇതിൽ 2.59 കോടി സ്ത്രീ വോട്ടർമാരും 2.62 കോടി പുരുഷ വോട്ടർമാരും ഉൾപ്പെടുന്നു. 9,58,806 കന്നി വോട്ടർമാർ ഇത്തവണ വോട്ട് രേഖപ്പെടുത്തും. 52,282 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്. പകുതി ബൂത്തുകളിലും വെബ്കാസ്റ്റിങ് ഏർപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്. സംഘർഷ സാധ്യതയുള്ള ബൂത്തുകളിൽ കനത്ത സുരക്ഷ ഏർപ്പെടുത്തും. കേന്ദ്ര- സംസ്ഥാന സായുധ സേനകളാണ് തിരഞ്ഞെടുപ്പിൽ സുരക്ഷ ഒരുക്കുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം അവശേഷിക്കെ ഇന്ന് നിശബ്ദ പ്രചാരണം. ആവേശം നിറഞ്ഞ കൊട്ടിക്കലാശമായിരുന്നു ഇന്നലെ. ഇന്ന് ഓരോ വീട്ടിലും കയറി വോട്ടുറപ്പിക്കാനായിരിക്കും സ്ഥാനാർത്ഥികളുടെ ശ്രമം. നിശബ്ദ പ്രചാരണ ദിവസം മുൻകൂർ അനുമതിയില്ലാതെ പത്രങ്ങളിലടക്കം പരസ്യം നൽകരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടകൾക്ക് കർശന നിർദ്ദേശം നൽകി.

അവസാന ഘട്ടത്തിൽ ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയായിരുന്നു ബിജെപി പ്രചാരണത്തിന് നേതൃത്വം നൽകിയത്. കോൺഗ്രസിന്റെ റാലികളിൽ പ്രിയങ്കാഗാന്ധിയും രാഹുൽ ?ഗാന്ധിയും സജീവമായിരുന്നു. സോണിയ ഗാന്ധിയും അവസാന ഘട്ടത്തിൽ പ്രചാരണങ്ങളിൽ പങ്കെടുത്തു.