10
Sep 2023
Wed
10 Sep 2023 Wed

തി​രു​വ​ന​ന്ത​പു​രം: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഇ​ഡി അ​ന്വേ​ഷ​ണം ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ടാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കുറ്റപ്പെടുത്തി. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒരുമണിക്കൂറോളം നീണ്ട വാ​ർ​ത്താ സ​മ്മേ​ള​ന​ത്തിലാണ് മന്ത്രി ഇഡിയുടെ നീക്കത്തെ വിമർശിച്ചത്. സം​സ്ഥാ​ന​ത്തെ സ​ഹ​ക​ര​ണ മേ​ഖ​ല​യെ ത​ക​ർ​ക്കു​ക എ​ന്ന ​ഗൂ​ഢ​ല​ക്ഷ്യ​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​നു​ള്ള​ത്. സി​പി​ഐഎം നേ​താ​ക്ക​ളെ മോ​ശ​ക്കാ​രാ​ക്കാ​നാ​ണ് ഇ​ഡി ശ്ര​മ​മെ​ന്നും മുഖ്യമന്ത്രി ആരോപിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ക​രു​വ​ന്നൂ​രി​ൽ ഇ​ഡി അ​ന്വേ​ഷ​ണം ന​ട​ത്തി പു​തി​യ​താ​യി ഒ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. ബാ​ങ്കി​ലെ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2021-ൽ ​ത​ന്നെ സം​സ്ഥാ​ന പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. പൊ​ലീ​സ്, ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ങ്ങ​ൾ മി​ക​വു​റ്റ​താ​യി​രു​ന്നു. ക​രു​വ​ന്നൂ​രി​ലെ സം​ഭ​വം സ​ർ​ക്കാ​ർ അ​തീ​വ ഗൗ​ര​വ​ത​ര​മാ​യാ​ണ് ക​ണ്ട​തെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കരുവന്നൂർ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ സർക്കാരിനെതിരേയും പാർട്ടിക്കെതിരേയും ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം വിളിച്ച് വിശദീകരണം നടത്തിയത്.

ആരോ​ഗ്യമന്ത്രിയുടെ പെഴ്സനൽ സ്റ്റാഫം​ഗം കരാർ നിയമത്തിന് പണം വാങ്ങിയെന്ന ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി നൽകി. മന്ത്രിയുടെ പെഴ്സനൽ സ്റ്റാഫ് പണം വാങ്ങിയെന്ന ആരോപണത്തിന് പരാതിക്കാരനിൽ നിന്ന് പരാതി എഴുതി വാങ്ങിയിട്ടുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക