ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബന്ദിപ്പോറയില്‍ സൈന്യവും ഭീകരരും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍.(Kashmir terror attack: Heavy fighting in Bandipora, Lashkar commander killed) ലഷ്‌കര്‍ കമാന്‍ഡറെ സൈന്യം വധിച്ചു. അല്‍ത്താഫ് ലല്ലി എന്നയാളെയാണ് വധിച്ചത്.
|
ബന്ദിപ്പോരയില്‍ സുരക്ഷാ സേനക്ക് നേരെ വെടിവയ്പ്പ് നടന്നതിന് പിന്നാലെ തിരിച്ചടിക്കുകയായിരുന്നു. ബന്ദിപ്പോരയിലെ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്കു പരിക്കേറ്റു. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. മേഖലയില്‍ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു സുരക്ഷാ സേന തിരച്ചില്‍ നടത്തിയത്.
ഷിംല കരാര്‍ റദ്ദാക്കിയതിന് പിന്നാലെ പാക് പോസ്റ്റുകളില്‍ നിന്ന് ഇന്ത്യന്‍ അതിര്‍ത്തി മേഖലയിലേക്ക് വെടിവെപ്പ് നടന്നതായും റിപ്പോര്‍ട്ടുണ്ട്.
ALSO READ: കശ്മീരിലെ സുരക്ഷാ വീഴ്ച്ച ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ച് ബിജെപി നേതാക്കള്‍
അതേസമയം പാകിസ്താനെതിരെ കടുത്ത നടപടികളിലേക്ക് കടക്കാനൊരുങ്ങുകയാണ് ഇന്ത്യ. പാകിസ്താനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ത്തലാക്കിയേക്കും. പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് നീക്കം.
ആഭ്യന്തരമന്ത്രി അമിത്ഷായുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം ചേരും. കരസേന മേധാവി ഉപേന്ദ്ര ദ്വിവേദി കശ്മീരിലെത്തി. ഭീകരാക്രമണം നടന്ന ബൈസരണ്‍ വാലി അദ്ദേഹം സന്ദര്‍ശിക്കും. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ന് കാശ്മീര്‍ സന്ദര്‍ശിക്കും.
ആക്രമണത്തില്‍ പങ്കെടുത്തവരുടെ വീടുകള്‍ തകര്‍ത്തു
പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത ഭീകരരുടെ വീടുകള്‍ തകര്‍ത്തു. പ്രാദേശിക ഭരണകൂടമാണ് വീടുകള്‍ തകര്‍ത്തതെന്നാണ് നിഗമനം. പുല്‍വാമയിലെ ത്രാല്‍, അനന്ത്‌നാഗിലെ ബിജ് ബെഹാര എന്നിവിടങ്ങളിലെ വീടുകളാണ് തകര്‍ത്തത്.
രണ്ടുപേരുടെ ചിത്രങ്ങള്‍ കൂടി പുറത്തുവിട്ടു
പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട രണ്ട് പേരുടെ രേഖാചിത്രം കൂടി പുറത്തുവിട്ടു. അഞ്ച് അക്രമികളില്‍ നാലു പേരെ സുരക്ഷാസേന തിരിച്ചറിഞ്ഞു. ഇതില്‍ രണ്ടു പേര്‍ പാകിസ്താന്‍ പൗരന്മാരാണെന്ന് സ്ഥിരീകരണം.
അലി ഭായ് എന്നറിയപ്പെടുന്ന തല്‍ഹ ഭായ്, ഹാഷിം മൂസ എന്നറിയപ്പെടുന്ന സുലൈമാന്‍, ആദില്‍ ഹുസൈന്‍ തോക്കര്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഹാഷിം മൂസ, തല്‍ഹ എന്നിവരാണ് പാകിസ്താനില്‍ നിന്നുള്ളവര്‍. ആദില്‍ ഹുസൈന്‍ തോക്കര്‍ അനന്ത്‌നാഗ് പ്രദേശവാസിയാണ്.
അനന്ത്‌നാഗ് പ്രദേശവാസിയായ ആദില്‍ ഹുസൈന്‍ തോക്കറും പുല്‍വാമയില്‍ നിന്നുള്ള അസിഫ് ഷേഖും വിനോദസഞ്ചാരികളെ ആക്രമിച്ച സംഘത്തില്‍ ഉള്‍പ്പെടുന്നു. ലഷ്‌കറെ ത്വയ്യിബയില്‍ ചേരുകയും പാകിസ്താന്‍ നിന്നും പരിശീലനം നേരിയവരുമാണ് ഇവര്‍.





