10
Jul 2025
Wed
10 Jul 2025 Wed
High court stays order to shut down fresh cut

കൊച്ചി: കേരള എന്‍ജിനീയറിങ്, ഫാര്‍മസി (കീം) പ്രവേശന യോഗ്യതാ പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി. (KEEM exam results cancelled) റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്ന് നിര്‍ദേശിച്ചുള്ള ഹൈക്കോടതി ഉത്തരവ് സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരള സിലബസ് വിദ്യാര്‍ഥികളുടെ മാര്‍ക്ക് ഏകീകരണത്തില്‍ മാറ്റം വരുത്തിയ നടപടി കോടതി റദ്ദാക്കി. പ്രവേശന നടപടികളുടെ അന്തിമഘട്ടത്തില്‍ പ്രോസ്‌പെക്ടസില്‍ മാറ്റം വരുത്തിയത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഡി.കെ.സിങിന്റെ ഉത്തരവ്.

ALSO READ: മീന്‍പിടിക്കാന്‍ എറിഞ്ഞ വലയില്‍ യുവാവിന്റെ മൃതദേഹം

മാര്‍ക്ക് ഏകീകരണത്തിനുള്ള പുതിയ സമവാക്യം മൂലം സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് മുന്‍പ് ഉണ്ടായിരുന്ന വെയിറ്റേജ് നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി ഹന ഫാത്തിമ എന്ന വിദ്യാര്‍ഥിനിയാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. പരീക്ഷാ പ്രോസ്‌പെക്ടസിലെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ് പുതിയ സമവാക്യമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

മുന്‍ സമവാക്യം അനുസരിച്ച് റാങ്ക് ലിസ്റ്റ് തയാറാക്കുമ്പോള്‍ കേരള സിലബസ് വിദ്യാര്‍ഥികള്‍ക്ക് സിബിഎസ്ഇ വിദ്യാര്‍ഥികളേക്കാള്‍ മാര്‍ക്ക് കുറയുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ സമവാക്യം കൊണ്ടുവന്നത്. ഈ മാസം ഒന്നിനാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന ഫലങ്ങള്‍ പ്രഖ്യാപിച്ചത്.

കേരള സിലബിലെ പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് കുറയാത്ത രീതിയിലുള്ള ഫോര്‍മുലയാണ് നടപ്പാക്കിയതെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. വിദഗ്ധ സമിതി നല്‍കിയ മാര്‍ക്ക് ഏകീകരണ ശിപാര്‍ശയില്‍ തീരുമാനമെടുക്കാന്‍ വൈകിയതോടെ കീം ഫലവും വൈകിയിരുന്നു.

അതേസമയം, എല്ലാ കുട്ടികള്‍ക്കും നീതി ഉറപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും വളരെ സുതാര്യമായാണ് എല്ലാ നടപടികളും ഉണ്ടായതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. കോടതി വിധിക്കെതിരേ സര്‍ക്കാര്‍ അടിയന്തര അപ്പീലുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക