23
Jan 2025
Thu
23 Jan 2025 Thu
Keli handed over relief fund to Vijayakumar s family

റിയാദ്: ഹൃദയാഘാതം മൂലം മരിച്ച കേളി റോധ ഏരിയ ബഗ്ലഫ് യൂനിറ്റ് അംഗമായിരുന്ന വിജയകുമാറിന്റെ കുടുംബ സഹായ ഫണ്ട് കൈമാറി. തിരുവന്തപുരം ആറ്റിങ്ങല്‍ വഞ്ചിയൂര്‍ കട്ടപറമ്പിലുള്ള വിജയകുമാറിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ മുന്‍ എംഎല്‍എയും സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവുമായ ബി. സത്യന്‍, വിജയകുമാറിന്റെ ജീവിത പങ്കാളി ഷീലക്ക് ഫണ്ട് കൈമാറി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ16 വര്‍ഷക്കാലമായി റിയാദിലെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ഡ്രൈവര്‍ ജോലി ചെയ്തു വരികയായിരുന്ന വിജയകുമാര്‍ ജോലി കഴിഞ്ഞ് റൂമില്‍ വിശ്രമിക്കവേ രാത്രിയില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് റിയാദിലെ ആസ്റ്റര്‍ സനദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടെ വച്ച് മരിക്കുകയുമായിരുന്നു.

കേളി കലാസാംസ്‌കാരിക വേദിയില്‍ അംഗമായിരിക്കെ മരണപ്പെടുന്നവരുടെ കുടുംബത്തെ സഹായിക്കാന്‍ കേളി നല്‍കിവരുന്ന സഹായധനമാണ് കുടുംബ സഹായ ഫണ്ട്. അംശാദായം സ്വീകരിക്കാതെ നല്‍കി വരുന്ന ഈ ഫണ്ട് അംഗത്വമുള്ള ആള്‍ക്ക് എവിടെ വച്ച് അപകടം സംഭവിച്ചാലും അവരുടെ കുടുംബത്തിന് കേളി നല്‍കി വരുന്നതാണ്.

കേളി മുന്‍ രക്ഷാധികാരി അംഗം സതീഷ് കുമാര്‍ പടയണി, മുന്‍ കേന്ദ്ര കമ്മറ്റി അംഗം ഹുസൈന്‍ മണക്കാട്, കേളി മുന്‍ ഏരിയ കമ്മറ്റി അംഗം അനില്‍ കേശവപുരം, സിപിഎം വഞ്ചിയൂര്‍ ലോക്കല്‍ സെക്രട്ടറി സുഭാഷ്, ബ്രാഞ്ച് സെക്രട്ടറി വഞ്ചിയൂര്‍ മണിക്കുട്ടന്‍, പ്രദേശത്തെ പുരോഗമന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരും വിജയകുമാറിന്റെ കുടുംബങ്ങളും ചടങ്ങില്‍ പങ്കെടുത്തു.