21
Feb 2023
Fri
21 Feb 2023 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: കേരളാ ബജറ്റവതരണം ധനമന്ത്രി കെ.എൻ ബാലഗോപാൽ തുടങ്ങി. കേന്ദ്രനയങ്ങൾക്കെതിരേ വിമർശനം ഉന്നയിച്ചാണ് ബജറ്റ് തുടങ്ങിയത്. കോവിഡ്, ഓഖി തുടങ്ങിയ വെല്ലുവിളികളെ കേരളം അതിജീവിച്ചെന്നും മന്ത്രി പറഞ്ഞു.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ:

 

ടൂറിസം ഇടനാഴിക്ക് 50 കോടി

ദേശീയപാത വികസനം 3 വർഷത്തിനുള്ളിൽ പൂർത്തിയാക്കും

നഴ്സിങ് കേളേജ് തുടങ്ങാൻ 20 കോടി

അന്താരാഷ്ട്ര സ്‌കോളർഷിപ്പിന് 10 കോടി

2040ൽ കേരളം സമ്പൂർണ്ണ പുനരുപയോഗ ഊർജ സംസ്ഥാനം

വർക്ക് നിയർ ഹോം സൗകര്യത്തിനായി 50 കോടി

രാജ്യാന്തര വ്യാപാര മേള ആരംഭിക്കും. സ്ഥിരം വേദി തിരുവനന്തപുരം. 15 കോടി രൂപ അനുവദിച്ചു

ഗ്രീൻ ഹൈഡ്രജൻ ഹബ്ബിന് 20 കോടി

വെസ്റ്റ് കോസ്റ്റ് കനാൽ സാമ്പത്തിക ഇടനാഴിക്ക് കിഫ്ബി വഴി 300 കോടി

വിഴിഞ്ഞം വ്യവസായ ഇടനാഴിക്ക് കിഫ്ബി വഴി 1000 കോടി

ഡിജിറ്റൽ സയൻസ് പാർക്ക് 2023 മേയിൽ പ്രവർത്തനം തുടങ്ങും

മൈക്രോബയോ കേന്ദ്രത്തിന് 10 കോടി

യുവതലമുറയെ കേരളത്തിൽ നിലനിർത്താൻ നടപടികൾ

മെയ്ക്ക് ഇൻ കേരള പദ്ധതി വികസിപ്പിക്കും.ഈ വർഷം 100 കോടി

ഇന്ത്യ ഇന്നവേഷൻ സെന്ററിന് 10 കോടി

കണ്ണൂർ ഐടി പാർക്ക് ഈ വർഷം പ്രവർത്തനം തുടങ്ങും

വിഭവം കാര്യക്ഷമമായി ഉപയോഗിക്കും

നികുതി നികുതിയേതര വരുമാനം കൂട്ടും

കേന്ദ്രം ധനകാര്യ ഇടം വെട്ടിച്ചുരുക്കുന്നത് സംസ്ഥാനങ്ങളുടെ സഹകരണത്തോടെ ചെറുക്കും

പ്രതിസന്ധി നേരിടാൻ മൂന്നിന പരിപാടി

ക്ഷേമ വികസന പ്രൊജക്ടുകൾക്കായി 100 കോടി

വിലക്കയറ്റം നേരിടാൻ 2000 കോടി രൂപ വകയിരുത്തി.

തനതു വരുമാനം വർധിച്ചു. ഈ വർഷം 85,000 കോടിരൂപയാകും.

കെഎസ്ആർടിസിക്ക് 3400 കോടി നൽകിയെന്ന് ധനമന്ത്രി

നടപ്പ് സാമ്പത്തിക വർഷം വരുമാനവർധന 85000 കോടിയായി ഉയരും

കേരളം കടക്കെണിയിൽ അല്ല. കൂടുതൽ വായ്പയെടുക്കാനുള്ള ശേഷിയുണ്ടെന്ന് ധനമന്ത്രി

ശമ്പളം-പെൻഷൻ എന്നിവയ്ക്ക് 71393 കോടി നീക്കിവെച്ചു

വ്യാവസായിക അനുബന്ധ മേഖലയിൽ 17.3% വളർച്ച

കാർഷിക അനുബന്ധ മേഖലയിൽ 6.7% വളർച്ച