15
Feb 2025
Tue
സൗദിയിലെ റിയാദില്‍ മലയാളിയെ കുത്തിക്കൊന്ന് വാഹനവും പണവകും കവര്‍ന്നു. മുവാറ്റുപുഴ സ്വദേശിയായ സാമൂഹിക പ്രവര്‍ത്തകന്‍ ഷമീര്‍ അലിയാര്‍(48) ആണ് കൊല്ലപ്പെട്ടത്. ഷമീറിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ശുമൈസിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷമീറിന്റെ വാഹനവും ഫോണും ലാപ് ടോപ്പും നഷ്ടമായിട്ടുണ്ട്.
![]() |
|
തനിച്ച് താമസിക്കുന്ന ഷമീര്‍ അലിയാരെ ഞായറാഴ്ച മുതല്‍ കാണാതായതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ശുമൈസി പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് പോലീസ് മരണവിവരം അറിയിച്ചത്. ഭാര്യയും മൂന്നു കുട്ടികളുമുണ്ട്. കെഎംസിസി എറണാകുളം കമ്മിറ്റി എക്സിക്യുട്ടീവ് അംഗമാണ് ഷമീര്‍.