മലയാളി യുവാവ് ബഹ്റൈനിൽ നീന്തൽകുളത്തിൽ വീണുമരിച്ചു. ആലപ്പുഴ കൊമ്മാടി രവീന്ദ്രൻ-പരിമള ദമ്പതികളുടെ മകൻ അരുൺ രവീന്ദ്രനാണ് മരിച്ചത്.
|
സൗദി അറേബ്യയിലെ ദമ്മാം അൽകോബാറിൽ നിന്ന് ബഹ്റൈനിലെത്തിയതായിരുന്നു അരുൺ രവീന്ദ്രൻ. അൽഖോബാറിൽ റിസായത്ത് ഗ്രൂപ്പിലെ നാഷനൽ കോൺട്രാക്ടിങ് കമ്പനിയിലെ ഹെൽത് ആൻഡ് സേഫ്റ്റി മാനേജരായിരുന്നു.
ഐശ്വര്യയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോവുന്നതിനുള്ള നടപടികൾ ബഹ്റൈനിലെ ഐസിആർഎഫിന്റെ നേതൃത്വത്തിൽ പൂർത്തിയാവുന്നു.