തിരുവനന്തപുരം: സംസ്ഥാനത്ത് ഇൻഫ്ലുവൻസ ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണം ഉയർന്നതോടെ ആരോഗ്യവകുപ്പ് ജീവനക്കാർക്ക് അതീവ ജാഗ്രതാ മുന്നറിയിപ്പ് നൽകി. ഈ മാസം മാത്രം 2088 പേർക്ക് രോഗം ബാധിക്കുകയും 27 പേർ മരണപ്പെടുകയും ചെയ്തു. കഴിഞ്ഞ മാസത്തിൽ 31 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഈ വർഷം എട്ടു മാസത്തിനിടെ ഇൻഫ്ലുവൻസ ബാധിച്ച് മരിച്ചവരുടെ എണ്ണം 94 ആയി ഉയർന്നു. 8,033 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
|
മഴക്കാലത്തും തുടർന്നു വരുന്ന മാസങ്ങളിലും (ജൂൺ മുതൽ സെപ്റ്റംബർ വരെ) ഇൻഫ്ലുവൻസ വ്യാപനം അതിതീവ്രമാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. കൂടാതെ തണുപ്പുകാലമായ ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിലും രോഗ ബാധിതരുടെ എണ്ണം വർദ്ധിച്ചേക്കാം.
ALSO READ: വടകരയിൽ പള്ളിക്കുള്ളിൽ ബൂട്ടിട്ട് കയറി ലാത്തിവീശി പോലീസ്; പ്രതിഷേധം ശക്തം
ശ്വാസകോശ സംബന്ധമായ അണുബാധകൾ വർദ്ധിക്കുന്ന സാഹചര്യം മുൻനിർത്തി എല്ലാ ആരോഗ്യ കേന്ദ്രങ്ങളും അടിയന്തരമായി സജ്ജമാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള രോഗികളെ ഉടനടി വിദഗ്ധ ചികിത്സ ലഭ്യമായ ആശുപത്രികളിലേക്ക് മാറ്റണം. ആശുപത്രികളിൽ ആവശ്യത്തിന് ആന്റിവൈറൽ മരുന്നുകൾ, ഓക്സിജൻ, വെന്റിലേറ്റർ സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
രോഗലക്ഷണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും:
ലക്ഷണങ്ങൾ:
-
ഉയർന്ന പനി, കടുത്ത ക്ഷീണം
-
തൊണ്ടവേദന, വിട്ടുമാറാത്ത ചുമ
-
കഠിനമായ ശരീരവേദന, ശ്വാസതടസ്സം
മുൻകരുതലുകൾ:
-
പൊതുസ്ഥലങ്ങളിൽ നിർബന്ധമായും മാസ്ക് ധരിക്കുക.
-
സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകി വൃത്തിയാക്കുക.
-
പനിയോ ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളോ അനുഭവപ്പെട്ടാൽ ഉടൻ തന്നെ അടുത്തുള്ള സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുക.
-
പ്രായമായവരും മറ്റ് ഗുരുതര രോഗങ്ങളുള്ളവരും പ്രത്യേകം ജാഗ്രത പാലിക്കുക.
Tags: Kerala Influenza news, Influenza deaths Kerala, Health department warning Kerala, Kerala rain diseases, Flu alert Kerala, Kerala news Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



