24
Jul 2025
Fri
24 Jul 2025 Fri
school time change

(school timing change) തിരുവനന്തപുരം: സ്‌കൂള്‍ സമയമാറ്റം സംബന്ധിച്ച് മത സംഘടനകളും മാനേജ്‌മെന്റ് പ്രതിനിധികളുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഇന്ന് ചര്‍ച്ച നടത്തും. വൈകിട്ട് 4.30 ന് മന്ത്രിയുടെ ചേംബറിലാണ് യോഗം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓരോ മാനേജ്‌മെന്റില്‍ നിന്നും ഒരു പ്രതിനിധി ചര്‍ച്ചയില്‍ പങ്കെടുക്കും. സമയമാറ്റവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ പ്രതിനിധികള്‍ക്ക് യോഗത്തില്‍ സമര്‍പ്പിക്കാവുന്നതാണ്.

ചര്‍ച്ചയില്‍ ഒന്നിലധികം ബദല്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കാനാണ് സമസ്തയുടെ തീരുമാനം. രാവിലെ 15 മിനിറ്റ് നേരത്തേ തുടങ്ങുന്നത് ഒഴിവാക്കി ഉച്ചയ്ക്ക് ശേഷം സമയം ക്രമീകരിക്കുക. വേനലവധിയില്‍ മാറ്റം വരുത്തി പഠന സമയം ഉറപ്പാക്കാമെന്നതടക്കം നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കും.

ALSO READ: ഗോവിന്ദച്ചാമി സെല്ലില്‍ നിന്ന് പുറത്ത് കടന്നത് കമ്പി മുറിച്ച്; തുണി ഉപയോഗിച്ച് വടമാക്കി കെട്ടി മതില്‍ ചാടി

അതേസമയം, സമയമാറ്റം സംബന്ധിച്ച തീരുമാനമെടുക്കാന്‍ ഉണ്ടായ സാഹചര്യം യോഗത്തില്‍ വിശദീകരിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

അതിനിടെ, സ്‌കൂള്‍ സമയമാറ്റത്തെ ഭൂരിഭാഗം രക്ഷിതാക്കളും പിന്തുണച്ചുവെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു. അനാവശ്യ അവധികള്‍ കുറയ്ക്കണമെന്നും സര്‍വേയില്‍ പങ്കെടുത്ത 41 ശതമാനം രക്ഷിതാക്കളും അഭിപ്രായപ്പെട്ടു.

പഴയ സ്‌കൂള്‍ സമയത്തെ അനുകൂലിച്ചത് ആറ് ശതമാനം പേര്‍ മാത്രമാണെന്നും സ്‌കൂള്‍ ദിവസങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അവധി പുനഃപരിശോധിക്കുന്നത് അനുകൂലിച്ചത് 0.6% ശതമാനം മാത്രമാണ്.

വയനാട്, പാലക്കാട്, ആലപ്പുഴ, തിരുവനന്തപുരം, കാസര്‍കോട്, മലപ്പുറം ജില്ലകളിലാണ് പഠനം നടത്തിയത്. വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും സര്‍വേയില്‍ പങ്കെടുത്തു.

819 അധ്യാപകര്‍, 520 വിദ്യാര്‍ത്ഥികള്‍, 156 രക്ഷിതാക്കള്‍ എന്നിവര്‍ സര്‍വേയുടെ ഭാഗമായി. 4490 പൊതുജനങ്ങളും സര്‍വേയില്‍ പങ്കെടുത്തു.

English News Summary

Education Minister V. Sivankutty will hold discussions with religious organizations and management representatives regarding the change in school timings today. The meeting will be held at 4.30 pm in the minister’s chamber.