23
Nov 2025
Sat
23 Nov 2025 Sat
konthuruthi dead body found

കൊച്ചി: തേവര കോന്തുരുത്തിയില്‍ കൊന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ യുവതി ലൈംഗിക തൊഴിലാളി. സംഭവത്തില്‍ അറസ്റ്റിലായ ജോര്‍ജാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലിസ് വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊല്ലപ്പെട്ട സ്ത്രീയെ ഇന്നലെ രാത്രി എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. വീട്ടില്‍ വന്നതിനു ശേഷം ഇരുവരും തമ്മില്‍ സാമ്പത്തിക തര്‍ക്കമുണ്ടായി. ഇതിനിടെ ചുറ്റിക കൊണ്ട് സ്ത്രീയുടെ തലയില്‍ അടിക്കുകയായിരുന്നുവെന്ന് ജോര്‍ജ് പൊലിസിന് മൊഴി നല്‍കി.

ശനിയാഴ്ച്ച രാവിലെയാണ് ജോര്‍ജിന്റെ വീട്ടിലേക്കുള്ള വഴിയില്‍ സ്ത്രീയുടെ അര്‍ധനഗ്‌ന മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം മദ്യലഹരിയിലായിരുന്ന ജോര്‍ജും ഇരിക്കുന്നുണ്ടായിരുന്നു.

ALSO READ: വഖഫ് സ്വത്തുക്കള്‍ ഉമീദ് പോര്‍ട്ടലില്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യണം; അവസാന തിയ്യതി ഡിസംബര്‍ 12

രാവിലെ ശുചീകരണത്തിനായി എത്തിയ ഹരിതകര്‍മസേനാംഗങ്ങളാണ് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ കൗണ്‍സിലറെ വിവരം അറിയിക്കുകയായിരുന്നു.

വീടിനുള്ളില്‍ വച്ച് കൊല നടത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കാന്‍ പോകുന്നതിനിടെ ജോര്‍ജ് തളര്‍ന്നു വീഴുകയായിരുന്നു.

രാവിലെ ഇയാള്‍ ചാക്ക് അന്വേഷിച്ച് നടന്നിരുന്നതായും നാട്ടുകാര്‍ പറഞ്ഞിരുന്നു. കാര്യം തിരക്കിയപ്പോള്‍ വീട്ടുവളപ്പില്‍ ഒരു പട്ടി ചത്ത് കിടക്കുന്നുണ്ടെന്നും അതിനെ മാറ്റാന്‍ ആണെന്നും പറഞ്ഞെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. എന്നാല്‍ ഇയാള്‍ മദ്യലഹരിയിലായതിനാല്‍ പറഞ്ഞുവിട്ടു.

തുടര്‍ന്ന് സമീപത്തെ ഒരു കടയിലെത്തിയാണ് ജോര്‍ജ് ചാക്കുകള്‍ സംഘടിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ജോര്‍ജിന്റെ വീട്ടിലേക്കുള്ള ഇടവഴിയില്‍ ചാക്കില്‍കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.