കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ നടന്നത് ക്രൂരമായ ബലാല്‍സംഗവും പീഡിപ്പിച്ചുള്ള കൊലപാതകവുമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. (Kolkata rape-murder : 14 wounds including private parts; Shocking information in the doctor’s post-mortem report) മരിക്കുന്നതിന് മുമ്പ് പിജി ഡോക്ടര്‍ക്ക് ക്രൂരമായ മര്‍ദ്ദനമേറ്റിരുന്നു. ശരീരത്തില്‍ ഗുരുതരമായ മുറിവുകള്‍ ഉണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു.
|
14 മുറിവുകളാണ് യുവതിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്. തല, കവിളുകള്‍, ചുണ്ട്, മൂക്ക്, താടി, കഴുത്ത്, ഇടത് കൈ, ചുമല്‍, കാല്‍ മുട്ട്, കണങ്കാല്‍, സ്വകാര്യ ഭാഗങ്ങള്‍ എന്നിവിടങ്ങളിലായാണ് മുറിവുകള്‍ കണ്ടെത്തിയത്.
ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. മരണം കൊലപാതകമാണ്. ബലാല്‍സംഗം നടന്നതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതായി ദേശീയ മാധ്യമം റിപോര്‍ട്ട് ചെയ്തു.
മമത സര്‍ക്കാരിനെ പിരിച്ചുവിടുമോ? പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഇന്ന് അമിത് ഷായെ കാണും
യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ നിന്ന് ‘വെളുത്ത ദ്രവം’ കണ്ടെത്തി. രക്ത സാമ്പിളുകളും മറ്റ് ദ്രവങ്ങളും കൂടുതല്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ശ്വാസകോശത്തില്‍ രക്തസ്രാവം ഉണ്ടായയിട്ടുണ്ട്. ശരീരത്തിലെ മറ്റ് ഭാഗങ്ങളില്‍ രക്തം കട്ടപിടിച്ചതായും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍, എല്ലുകള്‍ പൊട്ടിയതായി റിപ്പോര്‍ട്ടിലില്ല.
ആഗസ്ത് ഒമ്പതിനാണ് വനിതാ പിജി ഡോക്ടറെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം നടന്ന് പിറ്റേദിവസം ആശുപത്രിയിലെ സിവിക് വളണ്ടിയര്‍ സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് വ്യക്തമാക്കി കേസ് കല്‍ക്കട്ട ഹൈക്കോടതി സിബിഐയ്ക്ക് വിടുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് സംസ്ഥാനത്തിനകത്തും പുറത്തും ഉയരുന്നത്. കോളേജ് പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ അടുത്തയാളാണെന്നും ഇയാളെ സംരക്ഷിക്കാനാണ് മമതാ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നുമാണ് ഉയരുന്ന ആരോപണം. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സന്ദീപ് ഘോഷ് രാജിവച്ചിരുന്നു. ഇയാളെ സിബിഐ ചോദ്യം ചെയ്തിരുന്നു.
അതേസമയം കൊലപാതകത്തിനു പിന്നാലെ ആശുപത്രികളിലെ സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ ബംഗാള്‍ സക്കാര്‍ നടപടി സ്വീകരിച്ചു. വനിതാ ഡോക്ടര്‍മാരുടെ സമയം 12 മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സ്ത്രീകള്‍ക്ക് ശുചിമുറിയുള്ള പ്രതേൃക വിശ്രമമുറി ഒരുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.





