കൊല്ലം: പരവൂരില്‍ എം.ഡി.എം.എയുമായി പ്രശസ്ത സീരിയല്‍ നടിയെ പോലീസ് അറസ്റ്റ്‌ചെയ്തു. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പില്‍ ശ്രീ നന്ദനത്തില്‍ ഷംനത്ത് എന്ന പാര്‍വതി (36) ആണ് പിടിയിലായത്.
|
ഇന്നലെ രാത്രി പരവൂരിലാണ് സംഭവം. പരവൂര്‍ ഇന്‍സ്‌പെക്ടര്‍ ഡി.ദീപുവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ഷംനത്ത് പാര്‍വതി പിടിയിലായത്. ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന വീട്ടിലാണു പൊലീസ് പരിശോധന നടത്തിയത്. പരിശോധനയില്‍ 3 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് പോലീസ് പരവൂരിലെ വീട്ടിലെത്തി കതകില്‍ വാതിലില്‍ മുട്ടി വിളിച്ചപ്പോള്‍ റോസ് നിറത്തിലുള്ള ബനിയനും റോസും വെള്ളയും ഇടകലര്‍ന്ന കളങ്ങളോടും കൂടിയ പാന്റും ധരിച്ച് സ്ത്രീ കതകു തുറന്നു. വീട്ടില്‍ മയക്കുമരുന്ന് ഉണ്ടോ പരിശോധിക്കാനാണ് എത്തിയതെന്ന് പറഞ്ഞ് പോലീസ് അകത്തു കയറി വേഗത്തില്‍ പരിശോധന തുടങ്ങി.
ബെഡ്‌റൂമില്‍ ഡ്രെസിംഗ് ടേബിളിനുള്ളിലായിരുന്നു മയക്ക് മരുന്ന് സൂക്ഷിച്ചിരുന്നത്. ആറു സിപ്പര്‍ കവറുകളും ഉണ്ടായിരുന്നു. കടക്കല്‍ സ്വദേശി നവാസ് എന്നയാളുടെ കൈയ്യില്‍ നിന്ന് സ്വന്തം ആവശ്യത്തിനാണ് വാങ്ങിയതെന്ന് അവര്‍ പറഞ്ഞു. പരിശോധനയ്ക്ക് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഷംനത്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
serial actress Shamnath Parvathi arrested for mdma


