കൊച്ചി: വാഹനാപകടത്തില്‍ മരിച്ച നടനും ഹാസ്യതാരവുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി അഭിനയരംഗത്തേക്ക്. കൊച്ചിന്‍ സംഗമിത്രയുടെ നാടകം ‘ഇരട്ടനഗര’ത്തില്‍ കോളജ് വിദ്യാര്‍ഥിനിയായാണ് രംഗപ്രവേശം. റിഹേഴ്‌സല്‍ അടുത്തയാഴ്ച തുടങ്ങും. ഓഗസ്റ്റ് ആദ്യവാരം നാടകം പ്രദര്‍ശനത്തിന് എത്തും.
|

കേരളത്തെ ഒന്നാകെ സങ്കടത്തിലാഴ്ത്തിയ വിയോഗമായിരുന്നു കൊല്ലം സുധിയുടേത്. 2023 ജൂണ്‍ അഞ്ചിനാണ് തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ ഉണ്ടായ വാഹനാപകടത്തില്‍ സുധി മരിച്ചത്. സുധിയുടെ വിയോഗം മൂലമുണ്ടായ ആഘാതത്തില്‍ നിന്ന് മെല്ലെ കരകയറുകയാണ് ഭാര്യ രേണുവും രണ്ട് മക്കളും. സുധിയുടെ ഓര്‍മ്മകള്‍ പങ്കുവച്ച് സമൂഹമാധ്യമങ്ങളില്‍ സജീവമാണ് രേണു. ഇതിനിടെയാണ് അഭിനയരംഗത്തേക്ക് കടക്കുകയാണെന്ന് രേണു വ്യക്തമാക്കിയത്.\
രേണുവിന്റെ വാക്കുകള്‍: അഭിനയം ഇഷ്ടമാണ്. ആല്‍ബത്തില്‍ അഭിനയിച്ചിരുന്നു. നിര്‍മാണത്തിലിരിക്കുന്ന സിനിമയില്‍ വേഷം ചെയ്യുന്നുണ്ട്. സ്‌കൂള്‍ പഠന കാലത്ത് നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നൃത്തവും ഇഷ്ടമാണ്. വാകത്താനത്ത് വാടകവീട്ടിലാണ് താമസം. സുധിച്ചേട്ടന്‍ പങ്കെടുത്തിരുന്ന സ്റ്റാര്‍ മാജിക് പരിപാടിയുടെ ഫാന്‍സുകാരാണ് വീട്ടുവാടക നല്‍കുന്നത്. ലക്ഷ്മി നക്ഷത്ര എല്ലാ മാസവും മുടങ്ങാതെ പണം അയച്ചുതരുന്നുണ്ട്- അവര്‍ പറഞ്ഞു.
2017 മേയിലായിരുന്നു സുധിയുമായുള്ള വിവാഹം. വാകത്താനം പുതുക്കാട്ടില്‍ തങ്കച്ചന്‍ – കുഞ്ഞൂഞ്ഞമ്മ ദമ്പതികളുടെ 2 പെണ്‍മക്കളില്‍ ഇളയവളാണ് രേണു. സഹോദരി രമ്യ നഴ്‌സാണ്. മാതാപിതാക്കള്‍ക്ക് ഒപ്പമാണ് രേണുവും ഇളയ മകന്‍ ഋതുല്‍ ദാസും താമസം. മൂത്തമകന്‍ രാഹുല്‍ ദാസ് പ്ലസ് ടു കഴിഞ്ഞു.
kollam sudhis wife renu enters acting career


