24
Mar 2025
Fri
24 Mar 2025 Fri
Kottayam Youth arrested from Faridabad for raping 17-year-old girl

പത്തനംതിട്ട: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ച് മുങ്ങിയ കോട്ടയത്തുകാരനെ ഹരിയാനയിലെ ഫരീദാബാദില്‍നിന്ന് അറസ്റ്റ്‌ചെയ്തു. കോട്ടയം മണിമല ഏറത്തുവടകര തോട്ടപ്പള്ളി കോളനിയില്‍ കഴുനാടിയില്‍ താഴേവീട്ടില്‍ കാളിദാസ് എസ്. കുമാര്‍ (23) ആണ് പിടിയിലായത്. ആറുമാസമായി ഒളിവിലായിരുന്നു ഇയാളെ തിരുവല്ല പോലീസ് ആണ് അറസ്റ്റ്‌ചെയ്തു. വീട്ടുകാര്‍ പെണ്‍കുട്ടിയെ സ്വകാര്യകേന്ദ്രത്തില്‍ എത്തിച്ച് നടത്തിയ കൗണ്‍സലിങ്ങിലാണ് പീഡനവിവരം പുറത്തായത്. കൗണ്‍സിലര്‍ ശിശുക്ഷേമസമിതിയില്‍ വിവരം അറിയിക്കുകയും തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അച്ഛന്റെ ബൈക്കില്‍ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി ഒന്നരവര്‍ഷത്തോളം ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് കേസ്. ബൈക്ക് സ്റ്റേഷനില്‍ ഹാജരാക്കാന്‍ അച്ഛനോട് പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ ബൈക്ക് ഒളിപ്പിച്ചുവച്ച് മകനെ ഒളിവില്‍ പോകാന്‍ സഹായിക്കുകയാണ് ചെയ്തത്. കേസില്‍ പ്രതിയെ സഹായിച്ചതിന് അച്ഛന്‍ സുരേഷിനെ നവംബറില്‍ അറസ്റ്റ്‌ചെയ്തിരുന്നു.

ഫരീദാബാദിന് സമീപം ചേരിയിലായിരുന്നു ഇയാള്‍ ഒളിവില്‍ കഴിഞ്ഞത്. ഫരീദാബാദ് മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് പ്രത്യേക പോലീസ് സംഘം പ്രതിയെ കുടുക്കിയത്. തിരുവല്ല ഡിവൈഎസ്പി എസ്. അഷാദിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Man arrested from Faridabad for raping 17-year-old girl after meeting her through Instagram