കോഴിക്കോട്: പോലീസില്‍ നിന്ന് രക്ഷപ്പെടാന്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എ പായ്ക്കറ്റ് വിഴുങ്ങിയ യുവാവ് മരിച്ചു. (Kozhikode: A young man died after swallowing an MDMA packet out of fear of the police.) മൈക്കാവ് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് മരിച്ചത്.
|
വെള്ളിയാഴ്ച രാത്രി താമരശ്ശേരി പൊലീസ് നൈറ്റ് പട്രോളിങ്ങിനിടെയാണ് സംഭവം. ഷാനിദിനെ കസ്റ്റഡിയിലെടുക്കുന്നതിനിടെയാണ് കൈയിലുണ്ടായിരുന്ന പൊതി വിഴുങ്ങിയത്.
ചോദ്യം ചെയ്യലില്‍ വിഴുങ്ങിയത് എം.ഡി.എം.എയാണെന്ന് പറഞ്ഞതോടെ പൊലീസ് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്‍ഡോസ്‌കോപി പരിശോധനയില്‍ വയറ്റില്‍ വെളുത്ത തരികളടങ്ങിയ പായ്ക്കറ്റ് കണ്ടെത്തിയിരുന്നു.
ALSO READ: ബാങ്കോക്കില്‍നിന്ന് കൊച്ചിയില്‍ വിമാനമിറങ്ങിയ മുംബൈ സ്വദേശിനികളായ യുവതികളുടെ കൈവശം ഹൈബ്രിഡ് കഞ്ചാവ്
ശസ്ത്രക്രിയയിലൂടെ കവറുകള്‍ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കവേയാണ് മരണം.
സംസ്ഥാനത്ത് ഇന്ന് നിരവധി ലഹരി കേസുകള്‍
അതേസമയം, ലഹരിക്കടത്തുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. വയനാട്ടില്‍ ലഹരി മരുന്ന് പരിശോധനക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം ഉണ്ടായി.
വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ ഇടിച്ച് വീഴ്ത്തി. സിവില്‍ എക്‌സൈസ് ഓഫീസര്‍ ജെയ്‌മോന് നേരെയാണ് ആക്രമണം ഉണ്ടായത്. മുഖത്തും താടിയെല്ലിനും സാരമായ പരിക്കേറ്റു. മൂന്ന് പല്ലുകള്‍ നഷ്ടമായി. പ്രതി അഞ്ചാംമൈല്‍ സ്വദേശി ഹൈദറിനെ പൊലീസ് പിടികൂടി.
തൃശൂരില്‍ മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിലായി. അസ്സം സ്വദേശി ദില്‍ദുര്‍ ഹുസൈനാണ് 130 ഗ്രാം ബ്രൗണ്‍ഷുഗറുമായി പിടിയിലായത്. പേരാമംഗലം പൊലീസും തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണറുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 44 ലക്ഷം രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ടുപേര്‍ പിടിയിലായി. തായ് എയര്‍വേയ്സ് വിമാനത്തില്‍ ബാങ്കോക്കില്‍ നിന്നെത്തിയ മുംബൈ സ്വദേശിനികളായ സഫ റാഷിദ്, ഷസിയ അമര്‍ എന്നിവരാണ് പിടിയിലായത്.


