07
Nov 2023
Sun
07 Nov 2023 Sun

കൊ​ച്ചി: കു­​സാ­​റ്റ് ദു­​ര­​ന്ത­​ത്തി​ല്‍ മ­​രി­​ച്ച പാ​ല​ക്കാ​ട് സ്വ​ദേ​ശി ആ​ല്‍​വി​ന്‍ ജേ­​ക്ക­​ബിന്‍റെ മൃ­​ത­​ദേ­​ഹം കൊച്ചിയിൽ നിന്ന് മു­​ണ്ടൂ­​രി​ലെ വീ­​ട്ടി­​ലെ­​ത്തി​ച്ചു. രാ­​വി­​ലെ കൊ­​ച്ചി­​യി­​ല്‍ പോ­​സ്­​റ്റ്‌­​മോ​ര്‍­​ട്ട­​ത്തി­​ന് ശേ­​ഷം 12ഓ­​ടെ­​യാ­​ണ് മൃ­​ത­​ദേ­​ഹം വീ­​ട്ടി­​ലെ­​ത്തി­​ച്ച​ത്. നാ­​ട്ടു­​കാ­​രും ബ­​ന്ധു­​ക്ക­​ളു­​മ​ട­​ക്കം നൂ­​റ് ക­​ണ­​ക്കി­​ന് പേരാണ് ആ​ല്‍­​വി­​നെ കാണാ​ന്‍ എ­​ത്തി­​യി­​ട്ടു­​ള്ള­​ത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എ​റ​ണാ​കു​ള​ത്ത് ന​ഴ്‌​സാ​യി ജോ​ലി ചെ​യ്യു​ന്ന സ​ഹോ​ദ​രി​യെ കാ​ണാ​നും കു​സാ​റ്റി​ല്‍ നി​ന്ന് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങാ​നും . ശ​നി​യാ​ഴ്ച രാ​വി­​ലെ ഏ­​ഴി­​നാ​ണ് സു​ഹൃ​ത്തി​നൊ​പ്പം ആ​ല്‍​വി​ന്‍ കൊ​ച്ചി​യി​ലേ​ക്ക് പോ­​യ​ത്. സ​ഹോ​ദ​രി​യെ ക​ണ്ട ശേ​ഷ​മാ​ണ് സം​ഗീ​ത​നി​ശ കാ​ണാ​നാ​യി ആ​ല്‍​വി​ന്‍ കുസാറ്റിലേക്ക് പോ​യ​ത്. കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ ഫ​യ​ര്‍ ആ​ന്‍റ് സേ​ഫ്റ്റി കോ​ഴ്‌​സ് പ​ഠി​ച്ച ആ​ല്‍​വി​ന്‍ പ​രീ​ക്ഷ എ​ഴു​തി​യ​ത് കു​സാ​റ്റി​ലാ​ണ്.

നാലു പേരാണ് ദുരന്തത്തിൽ മരിച്ചത്. മൂന്ന് പേർ കുസാറ്റിലെ വിദ്യാർഥികൾ ആണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക