
![]() |
|
മഡ്രിഡ്: പി.എസ്.ജി വിട്ടെത്തിയ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുമായുള്ള കരാര്‍ പൂര്‍ത്തിയാക്കിയെന്ന് സ്ഥിരീകരിച്ച് റയല്‍ മഡ്രിഡ്. ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കിയതിനുപിന്നാലെയാണ് ആരാധകര്‍ക്ക് മറ്റൊരു സന്തോഷവാര്‍ത്ത കൂടി റയല്‍ മഡ്രിഡ് നല്‍കിയത്. 2029 വരെയാണ് കരാര്‍. ന്നര കോടി യൂറോയാണ് എംബപെയക്ക് റയല്‍ വാര്‍ഷിക പ്രതിഫലമായി നല്‍കുന്നത്. ഇതിനുപുറമേ 15 കോടി യൂറോ ബോണസും അഞ്ചുവര്‍ഷക്കാലയളവില്‍ താരത്തിന് ലഭിക്കും.
ജൂണ്‍ 30 തിനാണ് എംബപെയുടെ പിഎസ്ജിയുമായുള്ള കരാര്‍ അവസാനിക്കുന്നത്. കരാര്‍ പുതുക്കില്ലെന്ന് നേരത്തെ താരം അറിയിച്ചിരുന്നു. ഏഴ് വര്‍ഷത്തെ കരിയറിന് ശേഷമാണ് എംബപെ പിഎസ്ജി വിടുന്നത്. പി.എസ്.ജി വിട്ട എംബാപ്പെ റയലിലേക്കാണെന്ന് എറക്കുറെ ഉറപ്പായിരുന്നു. എംബാപ്പയെ ടീമിലെത്തിക്കാന്‍ റയല്‍ മുമ്പ് രണ്ടുതവണ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. പി.എസ്.ജി.യുമായുള്ള കരാര്‍ അവസാനിക്കുന്നതോടെ ഫ്രീ ഏജന്റായാണ് അടുത്ത സീസണില്‍ സ്പാനിഷ് ക്ലബ്ബിലെത്തുന്നത്.
കരാറിലെത്തിയാലും ജൂലായ് മാസത്തിന്റെ പകുതി വരെ റയല്‍ മാഡ്രിഡിന് താരത്തെ ലഭിക്കില്ല. ഫ്രാന്‍സിന്റെ യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പ് പോരാട്ടത്തിന്റെ ഒരുക്കത്തിലാകും എംബപെ.
Kylian Mbappe completes move to Real Madrid on a free transfer till 2029