04
Jun 2023
Thu
04 Jun 2023 Thu

ലഖ്‌നൗ: വാഹനമിടിച്ച് പോത്ത് ചത്ത് 28 വര്‍ഷത്തിനു ശേഷം ഡ്രൈവര്‍ക്കെതിരേ നിയമനടപടി. 83കാരനായ അച്ചനെതിരേയാണ് യുപി കോടതി സമന്‍സ് അയച്ചത്. ശരീരം തളര്‍ന്ന അവസ്ഥയിലാണ് അച്ചനുള്ളത്. ഡ്രൈവറായി ജോലി ചെയ്തിരുന്ന അച്ചന്‍ 28 വര്‍ഷം മുമ്പ് ജോലി മതിയാക്കിയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞദിവസമാണ് ബെറേലി പൊലീസ് ബാരാബങ്കിയിലെ വീട്ടിലെത്തി അച്ചന് സമന്‍സ് കൈമാറിയത്. കോടതിയില്‍ ഹാജരായില്ലെങ്കില്‍ അറസ്റ്റുണ്ടാവുമെന്ന മുന്നറിയിപ്പ് നല്‍കിയാണ് പൊലീസ് മടങ്ങിയത്.

യുപി ഗതാഗതവകുപ്പ് ജീവനക്കാരനായിരുന്ന കാലത്ത് 1994ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മുന്നില്‍പോയിരുന്ന പോത്ത് വണ്ടി അപ്രതീക്ഷിതമായി റോഡില്‍ തിരിഞ്ഞതോടെ താനോടിച്ചിരുന്ന വാഹനം മൃഗത്തെ ഇടിച്ചുതെറിപ്പിക്കുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്ന് അച്ചന്‍ ഓര്‍ക്കുന്നു. അന്നു തന്നെ ഫരീദ്പൂര്‍ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയും ചെയ്തു. രണ്ടു തവണ കേസില്‍ സമന്‍സ് വരികയും ഈ അവസരങ്ങളില്‍ ജാമ്യം നേടുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക