25
Aug 2025
Sun
25 Aug 2025 Sun
GAZA FUND

ഗസയില്‍ ദുരിതമനുഭവിക്കുന്നര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കാനെന്ന പേരില്‍ പണം പിരിച്ച് ആഡംബര ജീവിതം നയിച്ച സിറിയന്‍ പൗരന്‍ അറസ്റ്റില്‍. അലി മേഗാത് അല്‍-അസ്ഹറാണ് പിടിയിലായത്. ഗുജറാത്തിലെ പള്ളികളില്‍ നിന്നാണ് ഇയാള്‍ പണപ്പിരിവ് നടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇയാള്‍ക്കൊപ്പം ഫണ്ട് പിരിവിന് ഉണ്ടായിരുന്ന മൂന്നുപേരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
എലിസ് ബ്രിഡ്ജ് മേഖലയിലെ ഹോട്ടലില്‍ നിന്നാണ് അലി പിടിയിലായതെന്ന് ജോയിന്റ് കമ്മീഷണര്‍ ശരത് സിങ്ഗാല്‍ പറഞ്ഞു. സക്കരിയ ഹൈതം അല്‍ നസര്‍, അഹമ്മദ് അല്‍ഹബാഷ്, യൂസഫ് അല്‍-സഹര്‍ എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്.

രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അലി പിടിയിലായത്. ഇയാളില്‍ നിന്ന് 3600 ഡോളറും 25,000 രൂപയും കണ്ടെടുത്തു. ജൂലൈ 22ന് കൊല്‍ക്കത്തയില്‍ എത്തിയ നാലുപേരും ആഗസ്റ്റിലാണ് അഹമ്മദാബാദില്‍ എത്തിയത്. താന്‍ ഗസയിലെ യുദ്ധക്കെടുതികളുടെ ഇരയാണെന്ന് അവകാശപ്പെട്ട് ഗസയില്‍ നിന്നുള്ള വീഡിയോകള്‍ കാണിച്ചാണ് പിരിവ് നടത്തിയത്. ഗസയില്‍ അവശ്യവസ്തുക്കള്‍ എത്തിക്കാന്‍ പണം ഉപയോഗിക്കുമെന്നായിരുന്നു അവകാശവാദം.

ALSO READ: ഐപിഎസ് ഉദ്യോഗസ്ഥന്‍ വനിതാ എസ്‌ഐമാര്‍ക്ക് അശ്ലീല സന്ദേശമയച്ചു; എസ് പി മെറിന്‍ ജോസഫിന് അന്വേഷണ ചുമതല

ഇവരെ സംബന്ധിച്ച് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്, ദേശീയ അന്വേഷണ ഏജന്‍സി, ക്രൈംബ്രാഞ്ച് എന്നിവര്‍ അന്വേഷണം നടത്തുന്നുണ്ട്. ഇവര്‍ ഇതുവരെ ഗസയിലേക്ക് പണമയച്ചതായി തെളിവില്ല.

കേരളത്തിലും പണപ്പിരിവ്
ഗസയുടെ പേരില്‍ കേരളത്തിലും പണപ്പിരിവ് നടക്കുന്നുണ്ട്. വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് പിരിവ് നടക്കുന്നത്. ഗസയില്‍ ഭക്ഷണവും കുടിവെള്ളവുമെത്തിക്കാനാണ് പിരിവ് നടത്തുന്നതെന്നാണ് അവകാശവാദം. എന്നാല്‍, ഈ പണം എങ്ങിനെയാണ് ഗസയില്‍ എത്തിക്കുന്നതെന്നോ അവിടെയുള്ള കുടിവെള്ള വിതരണത്തിന് അത് എങ്ങിനെ ഉപയോഗപ്പെടുത്തുന്നു എന്നതിനോ കൃത്യമായ രേഖകളില്ല. ഗസയില്‍ നിന്നുള്ള ചില വീഡിയോകള്‍ മാത്രമാണ് ഇവര്‍ തെളിവായി കാണിക്കുന്നത്.

നിലവില്‍ ഗസയിലേക്ക് ഇസ്രായേലിന്റെ അനുമതി കൂടാതെ അവശ്യ വസ്തുക്കളൊന്നും കടത്താന്‍ സാധിക്കുന്നില്ല. യൂഎന്നിന്റെയും വിവിധ രാജ്യങ്ങളുടെയും നൂറുകണക്കിന് ലോഡ് സഹായ വസ്തുക്കള്‍ റഫാ അതിര്‍ത്തിയില്‍ കെട്ടിക്കിടക്കുകയാണ്.

English News Summary
A Syrian national who was living a luxurious life by collecting money to provide food and water to the suffering people in Gaza has been arrested. Ali Megat Al-Azhar has been arrested. He was collecting money from mosques in Gujarat.