തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്ന്. ഉച്ചകഴിഞ്ഞ് മൂന്ന് മണിവരെ സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രികകള്‍ നല്‍കാം.
|
പത്രികകളുടെ സൂക്ഷ്മപരിശോധന നാളെ (ശനിയാഴ്ച) നടക്കും. പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തിയ്യതി തിങ്കളാഴ്ചയാണ്. പത്രികാ സമര്‍പ്പണം പൂര്‍ത്തിയാകുന്നതോടെ പ്രചാരണം തീപാറുന്ന ഘട്ടത്തിലേക്ക് കടക്കുകയാണ്.
അതേസമയം, പല സ്ഥലങ്ങളിലും മുന്നണികള്‍ക്ക് ഭീഷണിയായി വിമതരും മത്സരരംഗത്തുണ്ട്. സംസ്ഥാനത്തുടനീളം 95,369 പത്രികകളാണ് ഇതുവരെ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. തൃശ്ശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പത്രികകള്‍ ലഭിച്ചത്.
നാമനിര്‍ദേശ പത്രിക ഫോം 2 ല്‍ ആണ് പൂരിപ്പിച്ചു നല്‍കേണ്ടത്. പത്രികയോടൊപ്പം ഫോം 2 എയില്‍ സ്ഥാവരജംഗമ സ്വത്തുക്കളുടെ ബാധ്യത, കുടിശ്ശിക, ക്രിമിനല്‍ കേസുകള്‍ ഉള്‍പ്പടെ വിവരങ്ങള്‍ നല്‍കണം. 21 വയസ് പൂര്‍ത്തിയായവര്‍ക്കാണ് പത്രിക സമര്‍പ്പിക്കാന്‍ അവസരമുള്ളത്. പട്ടിക വിഭാഗ സംവരണ വാര്‍ഡുകളില്‍ മത്സരിക്കുന്നവര്‍ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
ഗ്രാമപഞ്ചായത്തിലേക്ക് മല്‍സരിക്കുന്ന സ്ഥാനാര്‍ഥി 2,000 രൂപയും ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റിയിലേക്ക് 4,000 രൂപയും ജില്ലാ പഞ്ചായത്ത്, കോര്‍പറേഷന്‍ എന്നിവയിലേക്ക് 5,000 രൂപയുമാണ് കെട്ടിവയ്‌ക്കേണ്ടത്. പട്ടിക വിഭാഗങ്ങള്‍ക്ക് നിശ്ചിത തുകയുടെ പകുതി നല്‍കിയാല്‍ മതി.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഡിസംബര്‍ ഒമ്പതിനും മറ്റു ജില്ലകളില്‍ 11നുമാണ് വോട്ടെടുപ്പ്. 13ന് ഫലം പ്രഖ്യാപിക്കും.
Today is the last day to submit nomination papers for the local body elections. Candidates can file their nominations until 3 PM this afternoon.


