30
Jun 2024
Sun
30 Jun 2024 Sun
Exit poll 2024 error

ന്യൂഡല്‍ഹി: എന്‍ഡിഎ സഖ്യത്തിന് വമ്പന്‍ ഭൂരിപക്ഷം പ്രവചിക്കുന്നതാണ് ഇത്തവണത്തെ പ്രധാന എക്‌സിറ്റ് പോളുകള്‍ മുഴുവന്‍. ചുരുങ്ങിയത് 10 എക്‌സിറ്റ് പോളുകള്‍ എന്‍ഡിഎക്ക് 350ന് മുകളില്‍ സീറ്റുകള്‍ പ്രവചിക്കുന്നു. (Lok Sabha result predictions had some errors too. Details here) മൂന്ന് എക്‌സിറ്റ് പോളുകള്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള മുന്നണിക്ക് 400ലേറെ സീറ്റുകള്‍ കിട്ടുമെന്നും പറയുന്നു. എല്ലാ പോളുകളും ഇന്ത്യ മുന്നണിക്ക് നല്‍കിയിട്ടുള്ളത് 200ല്‍ താഴെ സീറ്റുകള്‍ മാത്രമാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം, എക്‌സിറ്റ് പോളുകളിലെ മണ്ടത്തരങ്ങളും തെറ്റുകളും ചൂണ്ടിക്കാട്ടി അതിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണ് സോഷ്യല്‍ മീഡിയയും പ്രതിപക്ഷ നേതാക്കളും.

തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന് ഒരു എക്‌സിറ്റ് പോള്‍ പ്രവചിച്ചത്. 13 സീറ്റുകളാണ്. എന്നാല്‍, ഡിഎംകെ സഖ്യത്തിലുള്ള കോണ്‍ഗ്രസ് ഇവിടെ 9 മണ്ഡലങ്ങളില്‍ മാത്രമാണ് മല്‍സരിച്ചത്. കോണ്‍ഗ്രസിന് ആജ് തക് എക്‌സിറ്റ് പോള്‍ തമിഴ്‌നാട്ടില്‍ പ്രവചിച്ചത് 13 മുതല്‍ 15 വരെ സീറ്റുകളാണ്. ബാക്കി സീറ്റുകള്‍ എവിടെ നിന്ന് കിട്ടിയെന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം.


25 സീറ്റുകള്‍ മാത്രമുള്ള രാജസ്ഥാനില്‍ എന്‍ഡിഎ 33 സീറ്റുകളില്‍ മല്‍സരിക്കുമെന്ന പ്രവചനമാണ് മറ്റൊരു മണ്ടത്തരം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് എക്‌സിറ്റ് പോളിന്റെ വിശ്വാസ്യത ചോദ്യം ചെയ്തു. ആക്‌സിസിന്റെ പ്രവചന പ്രകാരം ബിഹാറില്‍ ലോക് ജനശക്തിക്ക് കിട്ടുക 4 മുതല്‍ 6 വരെ സീറ്റാണ്. എന്നാല്‍, ബിഹാറില്‍ ലോക് ജനശക്തി മല്‍സരിച്ചത് 5 സീറ്റുകളില്‍ മാത്രം.


മഹാരാഷ്ട്രയില്‍ ശിവസേന(എക്‌നാഥ് ഷിന്‍ഡെ) വിഭാഗത്തിന് 8 മുതല്‍ 10 വരെ സീറ്റും ശിവസേന(ഉദ്ദവ് താക്കറെ) വിഭാഗത്തിന് 9-11 വരെ സീറ്റുകളുമാണ് സര്‍വേ പറയുന്നത്. എന്നാല്‍, ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം മല്‍സരിക്കുന്ന 15 സീറ്റുകളില്‍ 13 എണ്ണം ഉദ്ദവ് താക്കറെ വിഭാഗത്തിന് എതിരേയാണ്. ഉദ്ദവ് താക്കറെ വിഭാഗം ആകെ മല്‍സരിക്കുന്നത് 21 സീറ്റുകളിലുമാണ്. ഈ സാഹചര്യത്തില്‍ ഇരു പാര്‍ട്ടികള്‍ക്കും ഏറെക്കുറെ തുല്യമായ സീറ്റുകള്‍ എങ്ങിനെ കിട്ടുമെന്നതാണ് ചോദ്യം.