ഭഗവാന്‍ രാമന്‍ സസ്യഭുക്കല്ലായിരുന്നുവെന്നും അദ്ദേഹം മൃഗങ്ങളെ വേട്ടയാടി ഭക്ഷിച്ചിരുന്നുവെന്നും എന്‍സിപി നേതാവ് ജിതേന്ദ്ര ഔഹാദ്. മഹാരാഷ്ട്രയിലെ ഷൃദ്ധിയില്‍ നടന്ന പൊതുപരിപാടിയിലായിരുന്നു ശരദ് പവാര്‍ അനുകൂലിയായ ജിതേന്ദ്രയുടെ പ്രസ്താവന.
|
രാമ ഭഗവാന്‍ നമ്മുടേതാണ്. അദ്ദേഹം മൃഗങ്ങളെ വേട്ടയാടുകയും അവയെ ഭക്ഷിക്കുകയും ചെയ്തിരുന്നു. രാമഭഗവാന്‍ സസ്യഭുക്കാണെന്ന് ചൂണ്ടിക്കാട്ടിയാണ് അവര്‍ ഏവരെയും സസ്യഭുക്കുകളാക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ രാമഭഗവാന്‍ ഒരു സസ്യഭുക്ക് ആയിരുന്നില്ല. 14 വര്‍ഷം വനത്തില്‍ കഴിഞ്ഞയൊരാള്‍ക്ക് എവിടെ നിന്നാണ് സസ്യാഹാരം ലഭിക്കുകയെന്നും അദ്ദേഹം ചോദിച്ചു.
ബാബരി മസ്ജിദ് കര്‍സേവകര്‍ പൊളിച്ചുനീക്കിയ ഭൂമിയില്‍ നിര്‍മിച്ച രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാകര്‍മം ജനുവരി 22ന് നടത്താനിരിക്കെ എന്‍സിപി നേതാവ് നടത്തിയ പ്രസ്താവനയ്‌ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം രംഗത്തുവന്നിട്ടുണ്ട്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





