15
Dec 2024
Sat
ഖത്തറിലെ ലുലു ഗ്രൂപ്പ് ജീവനക്കാരന്‍ അര്‍ബുദം ബാധിച്ച് ചികില്‍സയിലിരിക്കെ നാട്ടില്‍ മരിച്ചു. വയനാട് കല്‍പറ്റ റാട്ടക്കൊല്ലി മാറാട്ടുകളത്തില്‍ എം കെ ദേവസ്യ-അന്നകുട്ടി ദമ്പതികളുടെ മകന്‍ റോയ് ദേവസ്യയാണ് (41)മരിച്ചത്. തിരുവനന്തപുരം റീജ്യനല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലിരിക്കെയാണ് മരണം. ലുലു ഗ്രൂപ്പില്‍ പര്‍ച്ചേസ് കോ ഓഡിനേറ്ററായി ജോലി ചെയ്യുകയായിരുന്ന റോയി ഒരു മാസം മുമ്പാണ് അസുഖത്തെ തുടര്‍ന്ന് നാട്ടിലേക്ക് പോയത്.
![]() |
|
15 വര്‍ഷമായി ഖത്തറിലെ ലുലു ഗ്രൂപ്പില്‍ ജീവനക്കാരനായിരുന്നു. അവിവാഹിതനാണ്. സഹോദരി ട്രീസ. റോയ് ദേവസ്യയുടെ നിര്യാണത്തില്‍ ലുലു ഗ്രൂപ്പ് ഖത്തര്‍ സഹപ്രവര്‍ത്തകര്‍ അനുശോചിച്ചു.