15
Oct 2024
Tue
15 Oct 2024 Tue
LULU IPO

ലുലു റീറ്റെയ്‌ലിന്റെ പ്രാരംഭ ഓഹരി വില്‍പനയ്ക്ക് (ഐപിഒ) യുഎഇയില്‍ തുടക്കമായി.(Lulu hits record in stock sales; Sold out in the first hour) ഐപിഒ ആരംഭിച്ച് ആദ്യ മണിക്കൂറില്‍ തന്നെ ഓഹരികള്‍ പൂര്‍ണമായും വിറ്റുതീര്‍ന്നു. 1.94 ദിര്‍ഹം(44.40 രൂപ) മുതല്‍ 2.04 ദിര്‍ഹം(46.69 രൂപ) വരെയാണ് ഇഷ്യൂവില. . ഇതുപ്രകാരം കമ്പനി ഐപിഒയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത് 11,424 കോടി രൂപ മുതല്‍ 12,012 കോടി രൂപവരെയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നേരത്തേ 15,000 കോടി രൂപവരെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലുലു റീറ്റെയ്ല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച വില ഇതിനേക്കാള്‍ കുറഞ്ഞെങ്കിലും യുഎഇയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഐപിഒ എന്ന റെക്കോര്‍ഡാണ് സ്വന്തമാകുന്നത്.

ALSO READ: നീലേശ്വരത്ത് ക്ഷേത്രോല്‍സവത്തിനിടെ വെടിക്കെട്ട് പുരയ്ക്ക് തീപ്പിടിച്ചു; 150ഓളം പേര്‍ക്ക് പരിക്ക്

ആഗസ്തില്‍ എന്‍എംഡിസി നടത്തിയ 87.7 കോടി ഡോളറിന്റേതാണ് നിലവില്‍ ഈ വര്‍ഷത്തെ റെക്കോര്‍ഡ്. യുഎഇയിലെ ഏറ്റവും വലിയ റീറ്റെയ്‌ലര്‍ ഐപിഒ, യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനി ഐപിഒ എന്നിങ്ങനെ റെക്കോര്‍ഡുകളും ലുലുവിന് സ്വന്തമാകും.

ലുലു റീറ്റെയ്ല്‍ ഐപിഒയ്ക്ക് പതിന്മടങ്ങ് അപേക്ഷകള്‍ ഉണ്ടാകുമെന്ന് നേരത്തേ തന്നെ വിലയിരുത്തപ്പെട്ടിരുന്നു.

വിപണിമൂല്യം 48,231 കോടി രൂപ

ഐപിഒയിലെ പ്രൈസ് ബാന്‍ഡ് പരിഗണിച്ചാല്‍ 48,231 കോടി രൂപവരെയാണ് ലുലു റീറ്റെയ്‌ലിന് വിപണിമൂല്യം വിലയിരുത്തുന്നത്. നവംബര്‍ 5 വരെ നീളുന്ന മൂന്നുഘട്ട ഐപിഒയിലൂടെ 25% ഓഹരികളാണ് (258.2 കോടി ഓഹരികള്‍) ലുലു വിറ്റഴിക്കുന്നത്. ഇതില്‍ 89% ഓഹരികളും യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങള്‍ക്കുള്ളതാണ് (ക്യുഐബി). 10% ഓഹരികള്‍ ചെറുകിട (റീറ്റെയ്ല്‍) നിക്ഷേപകര്‍ക്കായും ഒരു ശതമാനം ഓഹരികള്‍ യോഗ്യരായ ജീവനക്കാര്‍ക്കായും നീക്കിവച്ചിരിക്കുന്നു.

എങ്ങിനെ അപേക്ഷിക്കാം

റീറ്റെയ്ല്‍ നിക്ഷേപകര്‍ക്ക് മിനിമം 5,000 ദിര്‍ഹത്തിന്റെ അപേക്ഷയാണ് സമര്‍പ്പിക്കാനാകുക (ഏകദേശം 1.14 ലക്ഷം രൂപ). പിന്നീട് 1,000 ദിര്‍ഹത്തിന്റെ (22,800 രൂപ) ഗുണിതങ്ങള്‍ക്കായും അപേക്ഷിക്കാം. മിനിമം 1,000 ഓഹരികളാണ് റീറ്റെയ്ല്‍ നിക്ഷേപകര്‍ക്കും ക്യുഐബികള്‍ക്കും ലഭിക്കുക. യോഗ്യരായ ജീവനക്കാര്‍ക്ക് ഇത് 2,000 ഓഹരികളാണ്. ക്യുഐബികള്‍ക്ക് ചെലവിടാവുന്ന മിനിമം തുക 50 ലക്ഷം ദിര്‍ഹം (11.44 കോടി രൂപ).

റീറ്റെയ്ല്‍ നിക്ഷേപകര്‍ക്കും നിക്ഷേപക സ്ഥാപനങ്ങള്‍ക്കും ഐപിഒയില്‍ ഓഹരിക്കായി അപേക്ഷിക്കാനുള്ള സമയം നവംബര്‍ 5ന് അവസാനിക്കും. നവംബര്‍ ആറിന് ഓഹരിയുടെ അന്തിമവില പ്രഖ്യാപിക്കും. നവംബര്‍ 12ന് റീറ്റെയ്ല്‍ നിക്ഷേപകര്‍ക്ക് അലോട്ട്‌മെന്റ് സംബന്ധിച്ച എസ്എംഎസ് ലഭിക്കും. നവംബര്‍ 13നാണ് റീഫണ്ട് നല്‍കുക. അബുദാബി സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (എഡിഎക്‌സ്) നവംബര്‍ 14ന് ഓഹരികള്‍ ലിസ്റ്റ് ചെയ്യും.

നികുതിക്ക് ശേഷമുള്ള ലാഭത്തിന്റെ 75% തുക ലാഭവിഹിതമായി നല്‍കുന്നത് ലുലു ഗ്രൂപ്പ് പരിഗണിക്കുന്നുണ്ട്. ഇതും ഐപിഒയിലേക്ക് നിക്ഷേപകരെ ആകര്‍ഷിച്ചേക്കും. ഓരോ വര്‍ഷവും രണ്ടുതവണയായാകും ലാഭവിഹിത വിതരണം.

ഇന്ത്യയില്‍ നിന്ന് വാങ്ങാം

ലുലു റീറ്റെയ്ല്‍ ഓഹരി ഇന്ത്യയില്‍ നിന്നും വാങ്ങാനാകും. അബുദാബി സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഇടപാട് നടത്താനാവശ്യമായ എന്‍ഐഎന്‍ ഉണ്ടാകണമെന്ന് മാത്രം. പുറമേ യുഎഇയില്‍ ബാങ്ക് അക്കൗണ്ടും വേണം അല്ലെങ്കില്‍ ഇന്റര്‍നാഷണല്‍ ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം.