15
Feb 2025
Tue
15 Feb 2025 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വത്തിക്കാന്‍: പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യ നില സങ്കീര്‍ണമെന്ന് വത്തിക്കാന്‍ അറിയിച്ചു. ബ്രോങ്കൈറ്റിസ് ബാധിച്ച് നാല് ദിവസമായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയിലാണ് 88 കാരനായ മാര്‍പാപ്പ.

മാര്‍പാപ്പാക്ക് പോളി മൈക്രോബയല്‍ അണുബാധയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിനായിട്ടുള്ള പ്രത്യേക തെറാപ്പി ചികിത്സയാണ് ഇപ്പോള്‍ നല്‍കുന്നതെന്നും നേരത്തെ നല്‍കി വന്നിരുന്ന ചികിത്സയില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും വത്തിക്കാന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഒരാഴ്ചയിലേറെയായി ശ്വാസകോശ സംബന്ധമായ അണുബാധ മൂലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് മാര്‍പാപ്പ. ഇതേത്തുടര്‍ന്ന് നാളെ (ഫെബ്രുവരി 19) സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രതിവാര സദസ് റദ്ദാക്കിയതായി വത്തിക്കാന്‍ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ചയും സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ തീര്‍ഥാടകര്‍ക്കായി നടത്തുന്ന പതിവ് പ്രാര്‍ഥനകള്‍ നടത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഫെബ്രുവരി 6 നാണ് ബ്രോങ്കൈറ്റിസ് സ്ഥിരീകരിച്ചത് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനു ശേഷവും അദ്ദേഹം താമസിക്കുന്ന കാസ സാന്താ മാര്‍ത്തയില്‍ വച്ച് പരിപാടികളില്‍ പങ്കെടുത്തിരുന്നു.

Lung infection, Pope’s condition worsens