25
Sep 2024
Fri
25 Sep 2024 Fri
madrassa teacher beaten the student

തിരുവനന്തപുരം: മദ്റസാ വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍. (Madrasah teacher brutally beaten the student; The Human Rights Commission intervened)
കൂത്തുപറമ്പിലെ കിനാവയ്ക്കല്‍ ഇശാത്തുല്‍ ഉലൂം ദര്‍സിലെ അധ്യാപകനില്‍ നിന്ന് വിദ്യാര്‍ത്ഥിയ്ക്ക് മര്‍ദ്ദനമേറ്റെന്ന പരാതി ഗുരുതര മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവത്തില്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ ബൈജുനാഥ് ഉത്തരവില്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വിഴിഞ്ഞം സ്വദേശിയായ അജ്മല്‍ ഖാന്‍ എന്ന വിദ്യാര്‍ത്ഥിയെ ഉമൈര്‍ ഫൈസി എന്ന അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചത്.

ALSO READ: ശരിയായ വിദ്യാഭ്യാസം നല്‍കാന്‍ മദ്‌റസകള്‍ക്ക് ആവില്ല; ഇസ്ലാമിന്റെ ആധിപത്യം അവകാശപ്പെടുന്നു: NCPCR സുപ്രിം കോടതിയില്‍

ഇന്നലെ ഉച്ചയോട് കൂടിയാണ് സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തത്. ഗുരുതരമായ കുറ്റകൃത്യമാണ് നടന്നതെന്നും ക്യതൃമായ അന്വേഷണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയ മനുഷ്യാവകാശ കമ്മീഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയെ കേസ് അന്വേഷണത്തിന് ചുമതലപ്പെടുത്തി.

കേസില്‍ അന്വേഷണം നടത്തി ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സപ്തംബര്‍ 25-ാം തീയതിയിലെ സിറ്റിങില്‍ അടിയന്തരമായി കേസ് പരിഗണിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.

കഴിഞ്ഞ മെയ് മാസത്തില്‍ ദറസില്‍ എത്തിയ വിദ്യാര്‍ത്ഥി നാലു മാസത്തോളമാണ് ഉസ്താദിന്റെ മര്‍ദനത്തിന് ഇരയായത്. പഠിപ്പിക്കുന്നത് മോശമാണെന്നും വെറുതെ തല്ലുന്നുവെന്നുമുള്ള വിവരം പുറത്തുള്ള ആളുകളുമായി പങ്കുവെച്ചതാണ് ആക്രമണത്തിന് കാരണമായതെന്നാണ് അജ്മല്‍ ഖാന്‍ പറയുന്നത്.

ശരീരത്തിന് പുറം ഭാഗത്ത് ചൂരല്‍ കൊണ്ട് മര്‍ദ്ദനം, ഇസ്തിരിപ്പെട്ടി ചൂടാക്കി തുടയിലും പുറം ഭാഗത്തുംവെച്ച് പൊള്ളിക്കല്‍, ഗുഹ്യഭാഗങ്ങളില്‍ അടക്കം മുളക് പൊടി പുരട്ടി വേദനിപ്പിക്കല്‍ തുടങ്ങിയ പീഡന മുറകള്‍ ഏല്‍ക്കേണ്ടി വന്നതായി വിദ്യാര്‍ത്ഥി പറഞ്ഞു. മുറിക്കുള്ളില്‍ പൂട്ടിയിട്ടായിരുന്നു മര്‍ദ്ദിച്ചിരുന്നത്.

സംഭവത്തിന് പിന്നാലെ ദറസില്‍ നിന്ന് ഓടി രക്ഷപ്പെട്ട അജ്മല്‍ ഖാന്‍ അടുത്തുള്ള മറ്റൊരു പള്ളിയില്‍ അഭയം തേടുകയായിരുന്നു. ക്രൂരമായ മര്‍ദ്ദനത്തില്‍ പരിക്കേറ്റ അജ്മല്‍ ഖാന്‍ വിഴിഞ്ഞം ആശുപത്രിയില്‍ ചികിത്സയിലാണ്.