|
കൊച്ചി: അസമിലെ ബിജെപി സർക്കാർ ഏർപ്പെടുത്തിയ ബീഫ് നിരോധനത്തേ വിമർശിച്ചു ബിജെപി സംസ്ഥാന വെെസ് പ്രസിഡൻ്റും ചലച്ചിത്ര സംവിധായകനുമായ മേജർ രവി. ബീഫും പശുവും ഒന്നല്ലെന്നു അദ്ദേഹം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയെ ഓർമിപ്പികുകയും ചെയ്തു. ബീഫും പശുവും തമ്മിലുള്ള വ്യത്യാസം ആദ്യം എല്ലാവരും മനസ്സിലാക്കണമെന്ന് ബിജെപി കേരള വൈസ് പ്രസിഡൻ്റ് പറഞ്ഞു.
രവിയുടെ വാക്കുകൾ:
“ബിജെപി ഭരിക്കുന്ന സംസ്ഥാനമോ മറ്റെന്തോ ആകട്ടെ, പെട്ടെന്ന് ബീഫ് നിരോധിച്ചാൽ ഇത് നിരവധി ആളുകൾക്ക് തെറ്റായ സന്ദേശം നൽകും. ആദ്യം നിങ്ങൾ എന്താണ് ബീഫ്, എന്താണ് പശു എന്ന് മനസിലാക്കണം, നിങ്ങൾ പെട്ടെന്ന് ബീഫ് നിരോധിച്ചാൽ, ഇത് നിരവധി ആളുകൾക്ക് തെറ്റായ സന്ദേശം നൽകും… ബീഫ് പശുവല്ല. ഇന്ത്യയിൽ ബീഫ് ഒരു വലിയ കയറ്റുമതി വിപണി ആണ്. ഏറ്റവും കൂടുതൽ ഫാക്ടറികൾ ഉള്ളത് ഉത്തർപ്രദേശിലാണ്. ഹിമാന്ത ബിശ്വ അങ്ങനെ പറയരുതായിരുന്നു. ആർക്കെങ്കിലും ഭക്ഷണം കഴിക്കണമെങ്കിൽ, അവർക്ക് ഇഷ്ടമുള്ളത് കഴിക്കാൻ സ്വാതന്ത്ര്യം വേണം. ബീഫ് എന്നാൽ എരുമയും കാളയുമാണ്. ആദ്യം വ്യത്യാസം മനസിലാക്കുക എന്നിട്ട് നിരോധനം ഏർപ്പെടുത്തുക. അല്ലെങ്കിൽ ജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകുകയും വർഗീയ പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. പശുവിനെ നമ്മൾ ആരാധിക്കുന്നു. പക്ഷേ തുറന്നു പറയട്ടെ പശുവിനെ കൊല്ലുന്ന ഒരു സ്ഥലവും ഞാൻ ഇതുവരെ കണ്ടിട്ടില്ല- മേജർ ചൂണ്ടിക്കാട്ടി.
അതേസമയം, ബീഫ് നിരോധിക്കുന്നത് മലപ്പുറം ജില്ലയിൽ റംസാൻ നോമ്പുകാലത്ത് ഹോട്ടലുകൾ തുറക്കാൻ അനുവദിക്കാത്തതും വഴിയാത്രക്കാർക്ക് ഒരു ചായ പോലും കിട്ടാതെ വരുന്നതിനും തുല്യമാണ്. ഇതെല്ലാം മതഭ്രാന്താണ്, നമ്മൾ ഇത്തരം കാര്യങ്ങളിൽ വീഴാൻ പാടില്ലായിരുന്നുവെന്നും മേജർ രവി പറഞ്ഞു.
Major Ravi criticise Assam govt banning consumption of beef


