15
May 2025
Wed
15 May 2025 Wed
Malayali arrested in Dubai for raping Indian doctor and trying to kill her mother

വിവാഹം കഴിക്കാമെന്ന വ്യാജ വാഗ്ദാനം നല്‍കി ഇന്ത്യക്കാരിയായ ഡോക്ടറുമായി ബന്ധം സ്ഥാപിക്കുകയും തുടര്‍ന്നിവരെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും സാമ്പത്തിക ചൂഷണം നടത്തുകയും ചെയ്ത മലയാളി ദുബയില്‍ അറസ്റ്റിലായി. തമിഴ്‌നാട് സ്വദേശിയായ ഡോക്ടറാണ് പരാതിക്കാരി. കണ്ണൂര്‍ സ്വദേശിയായ ഷാനിദ് സമീര്‍ പറമ്പത്ത് ആണ് ദുബൈ പോലീസിന്റെ പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സമീറിനെതിരേ നടപടി ആവശ്യപ്പെട്ട് യുവതി മുഖ്യമന്ത്രി പിണറായി വിജയനും കേരള പോലീസിനും പരാതി നല്‍കിയിരുന്നു. റാസല്‍ഖൈമയില്‍ പ്രവാസിയായ ഡോക്ടറുമായി പരിചയം സ്ഥാപിച്ച സമീര്‍ ഇവരെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കുകയായിരുന്നു. ഇതിനിടെ 22 ലക്ഷത്തിലേറെ രൂപ(95000 ദിര്‍ഹം)ഇയാള്‍ ഡോക്ടറില്‍ നിന്ന് വായ്പ വാങ്ങി. എന്നാല്‍ ഈ പണം തിരികെ നല്‍കാന്‍ സമീര്‍ തയ്യാറായില്ല. ഇതിനിടെ യുവതിയുടെ വീട്ടില്‍ ഇയാള്‍ താമസിക്കുകയും ചെയ്തു. ഇതിനിടെയാണ് സമീര്‍ വിവാഹിതനാണെന്നും ഈ ബന്ധത്തില്‍ മക്കളുണ്ടെന്നുമുള്ള വിവരം ഡോക്ടറും ഇവരുടെ അമ്മയും അറിയുന്നത്.

തുടര്‍ന്ന് സമീറിനോട് ഇക്കാര്യം ഡോക്ടറുടെ അമ്മ ചോദിക്കുകയും മറ്റൊരു വിവാഹം കഴിക്കാന്‍ ഭാര്യ സമ്മതിക്കുമോയെന്ന് ആരായുകയും ചെയ്തു. എന്നാല്‍ ഇയാള്‍ ഇതിനു മറുപടി നല്‍കാതിരിക്കുകയും ഡോക്ടറെ ബലാല്‍സംഗത്തിനിരയാക്കുകയും ചെയ്തു. ഇതിനു പിന്നാലെ ഡോക്ടറെ തട്ടിക്കൊണ്ടുപോവാനും ഷാനിദ് സമീര്‍ ശ്രമിച്ചു. ഇതു തടയാന്‍ ശ്രമിച്ചപ്പോഴാണ് അമ്മയെ കാറിടിച്ചുവീഴ്ത്തിയത്. പരിക്കേറ്റ അമ്മയെ ആശുപത്രിയിലേക്കു മാറ്റുകയും വിവരം പോലീസിനെ അറിയിക്കുകയും ചെയ്തു. ഇതോടെ യുവാവ് താന്‍ കടംവാങ്ങിയ പണം തിരികെ നല്‍കിക്കൊള്ളാമെന്നും തുടര്‍നിയമനടപടി സ്വീകരിക്കരുതെന്നും ഡോക്ടറോട് ആവശ്യപ്പെട്ടു.

ഇതുസംബന്ധിച്ച കരാറില്‍ ഇരുവരെയും കൊണ്ട് ഒപ്പുവയ്പ്പിക്കാനും ഷാനിദ് സമീര്‍ ശ്രമിക്കുകയുണ്ടായി. ഗുസൈസ് പോലീസ് സ്‌റ്റേഷനില്‍ നിന്ന് നിരവധി തവണ വിളിച്ചിട്ടും ഷാനിദ് പോലീസ് സ്‌റ്റേഷനില്‍ എത്താന്‍ തയ്യാറായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് യുവതി മുഖ്യമന്ത്രിക്കും കേരള പോലീസിനും പരാതി നല്‍കിയത്. ഇതിനിടെ രാജ്യം വിടാന്‍ ശ്രമിച്ച ഷാനിദ് സമീറിനെ ദുബൈ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കേസ് പ്രോസിക്യൂഷന് കൈമാറിയതായും ദുബൈ പോലീസ് വ്യക്തമാക്കി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക