15
Jan 2025
Thu
![]() |
|
അല്‍ഖോബാര്‍: മലയാളി ദമാമില്‍ നിര്യാതനായി. തൃശൂര്‍ ഗുരുവായൂര്‍ തൈക്കാട് ബ്രഹ്മകുളം വലിയകത്ത് വീട്ടില്‍ അബ്ദുവിന്റെ മകന്‍ തല്‍ഹത്ത് (51) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഇറാം കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു.
ഇന്നലെ രാവിലെ തല്‍ഹത്ത് ജോലിചെയ്യുന്ന ഓഫിസില്‍ കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ‘ഗാമ’ ആശുപത്രിയിലെത്തിച്ചു. അവിടെ തീവ്രപരിചരണവിഭാഗത്തില്‍ അടിയന്തിര ശുശ്രൂഷകള്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രണ്ടുവര്‍ഷം മുമ്പാണ് ഇറാമില്‍ ജോലിയില്‍ പ്രവേശിച്ചത്.
മാതാവ്: റുഖിയ.
ഭാര്യ: ആശ തല്‍ഹത്ത്.
രണ്ടു രണ്ടുമക്കളുണ്ട്.
Malayali dies after collapsing at office in Dammam