15
Aug 2024
Wed
15 Aug 2024 Wed
Malaysian prime minister Anwar Ibrahim

ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങളെയോ മതവികാരങ്ങളെയോ ബാധിക്കുന്ന ഗുരുതരമായ പ്രശ്നങ്ങള്‍ ഇന്ത്യ നേരിടണമെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം. (Malaysian Prime Minister wants India to deal with issues affecting minorities) ഇന്ത്യ സന്ദര്‍ശനത്തിനായി ഇന്നലെയാണ് അന്‍വര്‍ ഇബ്രാഹിം ഡല്‍ഹിയില്‍ എത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂനപക്ഷങ്ങളെയോ മതവികാരങ്ങളെയോ ബാധിക്കുന്ന ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് ഇന്ത്യ പരിഗാരം കാണേണ്ടതുണ്ടെന്ന വസ്തുത താന്‍ നിഷേധിക്കുന്നില്ല. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഈ പ്രശ്‌നം ചര്‍ച്ച ചെയ്തിട്ടുണ്ട്. അദ്ദേഹം അതില്‍ ശരിയായ നടപടിയെടുക്കും എന്ന് താന്‍ പ്രതീക്ഷിക്കുന്നു. നെഹ്റുവും, ഷൗ എന്‍ലായും, സുകാര്‍ണോയുമെല്ലാം കൊളോണിയലിസത്തിനും സാമ്രാജ്യത്വത്തിനും എതിരെ നിലകൊണ്ടവരാണ്. മനുഷ്യത്വം എന്താണെന്നും സ്വാതന്ത്ര്യം എന്താണെന്നും തിരിച്ചറിയാന്‍ അവര്‍ ശ്രമിച്ചിട്ടുണ്ട്. കൂടാതെ മനുഷ്യത്വം എന്താണെന്നും സ്വാതന്ത്ര്യം എന്താണെന്നും തിരിച്ചറിഞ്ഞ് അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അന്‍വര്‍ ഇബ്രാഹിം പറഞ്ഞു.

ALSO READ: സംഘപരിവാര സംഘടനകളുടെ അഖിലേന്ത്യാ യോഗം പാലക്കാട്; ബിജെപിയില്‍ പിടിമുറുക്കാന്‍ ആര്‍എസ്എസ്

സാക്കിര്‍ നായിക്കിനെതിരെ തെളിവുകള്‍ നല്‍കിയാല്‍ അദ്ദേഹത്തെ കൈമാറാനുള്ള ഇന്ത്യയുടെ അഭ്യര്‍ത്ഥന തന്റെ സര്‍ക്കാര്‍ പരിഗണിക്കുമെന്ന് പ്രസംഗത്തിനിടെ ഇബ്രാഹിം സൂചിപ്പിച്ചു. അതേസമയം, മലേഷ്യയില്‍ വച്ച് സാക്കിര്‍ നായിക് ഇന്ത്യക്കെതിരേ ഒന്നും സംസാരിച്ചിട്ടില്ലെന്ന് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇബ്രാഹിം പറഞ്ഞു. സാക്കിര്‍ നായിക് പ്രശ്‌ന സൃഷ്ടിക്കാത്തിടത്തോളം വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള ഇന്ത്യയുടെ നീക്കത്തെ മലേഷ്യയുടെ മുന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് വിമര്‍ശിച്ചിരുന്നു. കൂടാതെ പൗരത്വ ഭേദഗതി നിയമം പാസാക്കിയതിനെതിരെയും മഹാതിര്‍ മുഹമ്മദ് രംഗത്ത് എത്തിയിരുന്നു. ഇതിന് ശേഷം ഇന്ത്യ-മലേഷ്യ ഉഭയകക്ഷി ബന്ധം വീണ്ടും ശക്തമാകുമ്പോഴാണ് ഇബ്രാഹിമിന്റെ പരാമര്‍ശം. മഹാതിര്‍ മുഹമ്മദിന്റെ പ്രഖ്യാപനത്തിന് ശേഷം ന്യൂഡല്‍ഹിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും മലേഷ്യന്‍ എണ്ണ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

2022 ലാണ് അന്‍വര്‍ ഇബ്രാഹിം മലേഷ്യയുടെ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. 2023-ല്‍ ഇരു രാജ്യങ്ങളും സ്വന്തം രൂപയിലും റിംഗിറ്റ് കറന്‍സിയിലും വ്യാപാരം നടത്തിയിരുന്നു. ഇന്ത്യയുടെ മലേഷ്യന്‍ പാമോയില്‍ ഇറക്കുമതിയും വര്‍ധിച്ചിരുന്നു. 2016-ലാണ് ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക് ഇന്ത്യ വിടുന്നത്. 2018-ല്‍ മലേഷ്യയില്‍ രാഷ്ട്രീയ അഭയം തേടിയ സാക്കിര്‍ നായിക് ഇപ്പോഴും മലേഷ്യയില്‍ തന്നെയാണ് തുടരുന്നത്.