06
Nov 2024
Sun
06 Nov 2024 Sun
Malcom x

ന്യൂയോര്‍ക്ക്: അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സികളായ സി.ഐ.എ, എഫ്.ബി.ഐ, ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് എന്നിവക്കെതിരെ നിയമ നടപടിയുമായി മാല്‍ക്കം എക്സിന്റെ മക്കള്‍. (Malcolm X’s murder; Sons take legal action against American criminal agencies)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാല്‍ക്കം എക്‌സിന്റെ കൊലപാതകത്തില്‍ ശിക്ഷിക്കപ്പെട്ട മൂന്ന് പേരില്‍ രണ്ട് പ്രതികളെ കുറ്റവിമുക്തരാക്കിയതിനെ എതിരേയണ് മക്കള്‍ കേസുമായി മുന്നോട്ട് വന്നത്. പ്രതികളെ കുറ്റവിമുക്തരാക്കി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നീക്കം.

ആഫ്രിക്കന്‍-അമേരിക്കന്‍ വിപ്ലവകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായിരുന്ന മാല്‍ക്കം എക്സിന്റെ കൊലപാതകത്തില്‍ യു.എസ് സ്ഥാപനങ്ങള്‍ക്ക് പങ്കുണ്ടെന്നാണ് മക്കള്‍ ആരോപിക്കുന്നത്. യു.എസ് സ്ഥാപനങ്ങളുടെ നിയമവിരുദ്ധമായ നീക്കത്തില്‍ 100 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

ALSO READ: ലബ്‌നാനില്‍ ഒരു ഇസ്രായേല്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു; ഹിസ്ബുല്ല ആക്രമണത്തില്‍ ഹൈഫയില്‍ ജൂത ദേവാലയം തകര്‍ന്നു; രക്ഷയ്ക്കായി പരക്കം പാഞ്ഞ് ജനങ്ങള്‍

നേഷന്‍ ഓഫ് ഇസ്ലാമിന്റെ നേതാവായിരുന്നു മാല്‍ക്കം എക്സ്. കറുത്ത വര്‍ഗക്കാരുടെ ഏകീകരണത്തിനും ശാക്തീകരണത്തിനും ആഫ്രിക്കന്‍-അമേരിക്കന്‍ സമൂഹത്തിനുള്ളില്‍ ഇസ്ലാമിന്റെ നിലനില്‍പ്പിനു വേണ്ടിയുമായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം.

മാല്‍ക്കം എക്സിന്റെ മൂന്ന് പെണ്‍മക്കളാണ് യു.എസ് സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുമായി രംഗത്തുള്ളത്. മാല്‍ക്കമിന്റെ കൊലപാതകത്തില്‍ യു.എസ് സര്‍ക്കാരിനുള്ള പങ്ക് പ്രോസിക്യൂഷന്‍ മറച്ചുവയ്ക്കുകയാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.

2023 ഫെബ്രുവരിയില്‍ മാല്‍ക്കം എക്‌സിന്റെ പെണ്‍മക്കളില്‍ ഒരാളായ ഇല്യാസ ഷാബാസ് മാല്‍ക്കമിന്റെ കൊലപാതകത്തില്‍ യു.എസ് സര്‍ക്കാരിനെതിരെ കേസ് നല്‍കുമെന്ന് അറിയിച്ചിരുന്നു.

1965 ഫെബ്രുവരി 21ന് മാല്‍ക്കം എക്സിനെ മൂന്ന് പേര്‍ ചേര്‍ന്ന് വെടിയുതിര്‍ത്ത് കൊലപ്പെടുത്തുകയായിരുന്നു. ഗര്‍ഭിണിയായ ഭാര്യയ്ക്കും മൂന്നു കുഞ്ഞുങ്ങള്‍ക്കും മുന്നിലായിരുന്നു കൊലപാതകം.

കേസില്‍ ഹാലിം എന്നറിയപ്പെട്ടിരുന്ന താല്‍മാജ് ഹെയര്‍, മുഹമ്മദ് അസീസ് എന്ന നോര്‍മന്‍ ബട്ട്ലര്‍, ഖലീല്‍ ഇസ്ലാം എന്നറിയപ്പെട്ടിരുന്ന തോമസ് ജോണ്‍സന്‍ എന്നിവര്‍ അറസ്റ്റിലാവുകയും ചെയ്തു.

എന്നാല്‍ 1980ല്‍ അസീസും ഇസ്ലാമും ജയില്‍ മോചിതരാകുകയും 2009ല്‍ ഇസ്ലാം മരണപ്പെടുകയും ഉണ്ടായി. മാല്‍ക്കമിന്റെ കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നായിരുന്നു ഇരുവരുടെയും വാദം. 1966ല്‍ കുറ്റംസമ്മതിച്ച താല്‍മാജ് ഹെയര്‍ 2010ല്‍ പരോളിലാകുകയും ചെയ്തിരുന്നു.

കേസില്‍ വിചാരണ പൂര്‍ത്തിയായതിനെ തുടര്‍ന്ന് 1966 മാര്‍ച്ച് 11ന് മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇവരെ ജീവപര്യന്തം തടവിന് വിധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇവരെ യു.എസ് കുറ്റവിമുക്തരാക്കുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക