ഇന്ത്യയുമായുള്ള ഉടക്കിനിടെ തുര്‍ക്കിയുമായി 37 മില്യന്‍ ഡോളറിന്റെ സൈനിക കരാര്‍ ഒപ്പുവെച്ച് മാലദ്വീപ്
|
മാലി: ഇന്ത്യയുമായുള്ള ഉടക്കിനിടെ തുര്‍ക്കിയുമായി 37 മില്യന്‍ ഡോളറിന്റെ സൈനിക കരാര്‍ ഒപ്പുവെച്ച് മാലദ്വീപ് സര്‍ക്കാര്‍. കടലില്‍ പട്രോളിംഗ് നടത്തുന്ന സൈനിക ഡ്രോണുകളുമായി ബന്ധപ്പെട്ടാണ് മാലദ്വീപ് തുര്‍ക്കി കരാര്‍. ഇതുവരെ ഇന്ത്യന്‍ പ്രതിരോധ സേനയുമായി സഹകരിച്ചായിരുന്നു മാലദ്വീപ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇത്തവണ ഇന്ത്യക്ക് പകരം തുര്‍ക്കിയുമായി സഹകരിക്കുകയായിരുന്നു.
നിലവില്‍ മാലദ്വീപിലുള്ള 77 ഇന്ത്യന്‍ സൈനികര്‍രോട് മാര്‍ച്ച് 15നകം രാജ്യം വിടണമെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാലദ്വീപ് സൈന്യത്തെ പരിശീലിപ്പിക്കുന്നതിന് പുറമേ മാലിദ്വീപ് നാഷണല്‍ ഡിഫന്‍സ് ഫോഴ്‌സിന് ഇന്ത്യ നല്‍കിയ രണ്ട് ധ്രുവ് അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകളും ഒരു ഡോര്‍ണിയര്‍ വിമാനവും പ്രവര്‍ത്തിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുകയാണ് നിലവില്‍ ഇന്ത്യന്‍ സൈന്യം. വിവിധ ദ്വീപുകളില്‍ നിന്ന് രോഗികളെ മാലിയിലെ ആശുപത്രികളിലേക്ക് എത്തിക്കാനാണ് ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചിരുന്നത്. സംശയാസ്പദമായ കപ്പലുകള്‍, തോക്ക്, മയക്കുമരുന്ന് കടത്ത് എന്നിവയ്‌ക്കെതിരെയാണ് മാലദ്വീപ് സൈന്യം ഇന്ത്യന്‍ ഡോര്‍ണിയര്‍ വിമാനം ഉപയോഗിച്ചാണ് നിരീക്ഷണ പറക്കല്‍ നടത്തുന്നത്. ഇന്ത്യാ ഔട്ട് കാംപയിന്‍ ഉയര്‍ത്തിയാണ് സെപ്തംബറില്‍ മുയിസു സര്‍ക്കാര്‍ തെരഞ്ഞെടുപ്പിനെ നേരിട്ട് അധികാരത്തിലെത്തിയത്.
ഇന്ത്യയുമായി അഖന്ന ദ്വീപ് നേരത്തെ തന്ത്രപ്രധാന പങ്കാളി എന്ന നിലക്ക് ഇന്ത്യയുടെ പ്രധാന എതിരാളി ചൈനയുമായി അടുത്തിരുന്നു. ഈ മാസമാദ്യം ചൈന സന്ദര്‍ശിച്ച മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു 20 സുപ്രധാന കരാറുകളില്‍ ഒപ്പുവച്ചിരുന്നു. കരാറുകളില്‍ ഒപ്പുവച്ചതിനു പുറമെ തന്ത്രപ്രധാന സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി, ഉഭയകക്ഷി ബന്ധം ദൃഢമാക്കാന്‍ ധാരണയിലെത്തിയതായും ചൈനീസ് വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹുവ റിപ്പോര്‍ട്ടു ചെയ്തു.
Maldives moves to replace India, inks deal with Turkey for drones to patrol high seas


