08
Apr 2023
Sat
08 Apr 2023 Sat

കണ്ണൂര്‍: കണ്ണൂര്‍ കൊട്ടിയൂരില്‍ യുവാവും മകനും കുളിക്കുന്നതിനിടെ പുഴയില്‍ മുങ്ങിമരിച്ചു. കൊട്ടിയൂര്‍ സ്വദേശി ലിജോ ജോസ്(32), മകന്‍ നെവിന്‍(6)എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ബാവലി പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. അഗ്നിശമനസേനയും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് ഇരുവരെയും പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു.