15
Jan 2025
Mon
15 Jan 2025 Mon
Man arrested for making obscene comments against Honey Rose on Facebook

കൊച്ചി: സാമൂഹിക മാധ്യമത്തില്‍ അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയില്‍ ആദ്യ അറസ്റ്റ്. കുമ്പളം സ്വദേശിയായ ഷാജിയെയാണ് അറസ്റ്റ് ചെയ്തത്. സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട വകുപ്പ് പ്രകാരമാണ് കേസ്. സ്ത്രീത്വത്തെ അപമാനിച്ചയാള്‍ക്കെതിരെയുള്ള ഹണി റോസിന്റെ ഇന്നലത്തെ പോസ്റ്റിന് താഴെയുള്ള കമന്റുകള്‍ക്കെതിരെയാണ് ഹണി റോസ് പരാതി നല്‍കിയത്. കമന്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം താരം കൊച്ചി സിറ്റി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അശ്ലീല കമന്റിട്ട 27 പേര്‍ക്കെതിരെ ഇന്നലെരാത്രിയോടെ തന്ന പൈാലിസ് കേസെടുക്കുകയുംചെയ്തു. പിന്നാലെയാണ് ഇന്ന് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരാതിയില്‍ ലൈംഗികച്ചുവയുള്ള അധിക്ഷേപത്തിനെതിരെയുള്ള വകുപ്പു ചുമത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്. ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ പെടുന്ന, ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.

തന്റെ പിന്നാലെ നടന്ന് അപമാനിച്ചയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് താരം മുന്നറിയിപ്പ് നല്‍കിയിരുന്നു. പണത്തിന്റെ ധാര്‍ഷ്ട്യത്തില്‍ ഏത് സ്ത്രീയേയും അപമാനിക്കാമെന്ന് കരുതരുതെന്നും അപമാനവും അധിക്ഷേപവും തുടര്‍ന്നാല്‍ നിയമനടപടിയെടുക്കുമെന്നും അവര്‍ പ്രതികരിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായ പ്രമുഖ ജ്വല്ലറി വ്യാപാരിയെ ലക്ഷ്യമിട്ടാണ് ഈ ആക്ഷേപമെന്നാണ് സൂചന.

ഹണിയുടെ ഫേസ്ബുക്ക് കുറിപ്പില്‍ പറുന്നത് ഇങ്ങിനെയാണ്: ‘ഒരു വ്യക്തി ദ്വയാര്‍ത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂര്‍വം തുടര്‍ച്ചയായി പിന്നാലെ നടന്ന് അപമാനിക്കാന്‍ ശ്രമിക്കുമ്പോഴും പ്രതികരിക്കാത്തത് അത്തരം സ്റ്റേറ്റ്‌മെന്റസ് ആസ്വദിക്കുന്നത് കൊണ്ടാണോ അതോ പറയുന്നതെല്ലാം അംഗീകരിക്കുന്നത് കൊണ്ടാണോ എന്ന് അടുപ്പം ഉള്ളവര്‍ ചോദിക്കുന്നു. പ്രസ്തുത വ്യക്തി പിന്നീടും ചടങ്ങുകള്‍ക്ക് എന്നെ ക്ഷണിച്ചപ്പോള്‍ ഞാന്‍ പോകാന്‍ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമെന്നോണം ഞാന്‍ പോകുന്ന ചടങ്ങുകളില്‍ മനപ്പൂര്‍വം വരാന്‍ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ എന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നു.

പണത്തിന്റെ ധാര്‍ഷ്ട്യത്താല്‍ ഏതു സ്ത്രീയേയും ഒരാള്‍ക്ക് അപമാനിക്കാന്‍ കഴിയുമോ, അതിനെ എതിര്‍ക്കാന്‍ ഇന്ത്യയിലെ നിയമസംവിധാനം ഒരു സംരക്ഷണവും നല്‍കുന്നില്ലേ എന്ന് ചോദിച്ചാല്‍ ഇയാളുടെ പ്രവര്‍ത്തികളില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ സ്ത്രീകള്‍ക്കെതിരെ ലൈംഗികദ്യോതകമായ (sexually coloured remarks ) ഉദ്ദേശത്തോടെ സംസാരിക്കുകയും അതേ ഉദ്ദേശത്തോടെ പിന്തുടരുകയും ചെയ്യുന്നു എന്ന കുറ്റകൃത്യങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണ് എന്നാണ് അറിയാന്‍ സാധിച്ചത്. ഞാന്‍ വ്യക്തിപരമായി, മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവ്, അതിന് എനിക്ക് പ്രതികരണശേഷി ഇല്ല എന്നര്‍ത്ഥം ഇല്ല. ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ വ്യാഖ്യാനത്തില്‍ മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ അപമാനിക്കാന്‍ ഉള്ള സ്വാതന്ത്ര്യം ഇല്ല‘ അവര്‍ എഴുതി.

ഈ പോസ്റ്റില്‍ നിരവധിപ്പേര്‍ മോശം കമന്റുകള്‍ ഇട്ടതോടെയാണ് പരാതി നല്‍കിയത്. പലരും വ്യാജ ഐഡിയില്‍ നിന്നാണ് കമന്റിട്ടതെന്നാണ് സൂചന. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്.

എന്നാല്‍, തന്നെ പിന്തുടര്‍ന്ന് അപമാനിക്കുന്നുവെന്ന് പരാമര്‍ശിക്കപ്പെട്ട വ്യക്തിക്കെതിരേ ഹണി റോസ് പരാതി നല്‍കിയിട്ടില്ല. ദ്വയാര്‍ത്ഥ പ്രയോഗമായതിനാല്‍ കേസ് നിലനില്‍ക്കില്ലെന്ന നിയമോപദേശത്തെ തുടര്‍ന്നാണ് കേസിന് പോകാത്തതെന്നാണ് അറിയുന്ന

Man arrested for making obscene comments against Honey Rose on Facebook