തിരുവനന്തപുരം പേട്ടയില്‍ നിന്ന് ബിഹാരി ദമ്പതികളുടെ രണ്ടുവയസ്സുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ഡിസിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണം സംഘമാണ് കൊല്ലത്തുനിന്ന് പ്രതിയെ പിടികൂടിയത്. പിടിയിലായ ആള്‍ കുട്ടിയുടെ കുടുംബാംഗമല്ലെന്നും മലയാളിയാണെന്നുമാണ് സൂചന. പ്രതിയെ വിശദമായ ചോദ്യംചെയ്യലിനു വിധേയമാക്കിയ ശേഷം വൈകീട്ട് ആറിന് നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ വിശദവിവരങ്ങള്‍ പറയാമെന്നാണ് പൊലീസ് അറിയിക്കുന്നത്. കുഞ്ഞിനെ ഉപദ്രവിക്കാനുള്ള ലക്ഷ്യത്തോടെയാണ് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. കുഞ്ഞ് കരഞ്ഞതോടെ വായ പൊത്തിപ്പിടിക്കുകയും ബോധം മറഞ്ഞതോടെ കുഞ്ഞിനെ ഓടയില്‍ തള്ളുകയുമായിരുന്നുവെന്നാണ് പ്രതി പറയുന്നത്.
|
തട്ടിക്കൊണ്ടുപോയ കുട്ടിയെ 19 മണിക്കൂര്‍ നീണ്ട തിരച്ചിലിനു ശേഷമാണ് ബ്രഹ്‌മോസിന് സമീപമുള്ള ഓടയില്‍ നിന്ന് അവശനിലയില്‍ കണ്ടെത്തിയത്. കുട്ടിയെ സ്‌കൂട്ടറില്‍ കൊണ്ടുപോകുന്നത് കണ്ടതായി ഇഞ്ചക്കലിലുള്ള ഹോട്ടല്‍ മാനേജര്‍ സ്റ്റേഷനിലെത്തി വിവരം കൈമാറിയിരുന്നു. പ്രായമായ ഒരാളും യുവാവും ചേര്‍ന്ന് കുട്ടിയെ സ്‌കൂട്ടറിന് നടുക്കിരുത്തി കൊണ്ടുപോകുന്നത് കണ്ടെന്നാണ് ഇയാള്‍ പൊലീസില്‍ അറിയിച്ചത്.
റോഡരികില്‍ കഴിയുന്ന നാടോടി ദമ്പതിമാരായ അമര്‍ദീപ് – റബീന ദേവിയുടെ മകള്‍ മേരിയെ പുലര്‍ച്ചെ ഒരുമണിയോടെയാണ് കാണാതായത്. ഒരുമണിയോടെ അച്ഛനും അമ്മയും ഉറക്കത്തില്‍ നിന്നുണര്‍പ്പോഴാണ് മേരിയെ കാണാതായതായി അറിയുന്നത്. ഇവര്‍ ബഹളംവച്ചതോടെ നാട്ടുകാരെത്തുകയും പെട്ടെന്നുതന്നെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു.
ശബ്ദംകേട്ട് എഴുന്നേറ്റപ്പോള്‍ സ്‌കൂട്ടറില്‍ രണ്ടുപേര്‍ പോകുന്നത് കണ്ടുവെന്നും അവരായിരിക്കണം കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നുമാണ് ദമ്പതിമാര്‍ പറഞ്ഞത്. അതിന്റെ ചുവടുപിടിച്ചായിരുന്നു പൊലീസ് അന്വേഷണം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





