22
Feb 2025
Fri
22 Feb 2025 Fri
man caught by police who steals gold ornaments

വളാഞ്ചേരി കോട്ടപ്പുറത്ത് ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി വൃദ്ധ ദമ്പതികളെ മയക്കി ആറ് പവന്‍ സ്വര്‍ണം മോഷ്ടിച്ച യുവാവ് പോലീസ് പിടിയില്‍. തൃശൂര്‍ വാടാനപ്പള്ളി സ്വദേശി ബാദുഷയാണ് സ്വര്‍ണം തട്ടിയെടുത്തത്. ഇയാളെ തിരുവനന്തപുരത്തുനിന്നാണ് പിടികൂടിയത്. വളാഞ്ചേരി കോട്ടപ്പുറം കോഞ്ചത്ത് ചന്ദ്രന്‍-ചന്ദ്രമതി ദമ്പതികളാണ് കവര്‍ച്ചക്കിരയായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുട്ടുവേദനയുടെ ചികിത്സയ്ക്കായി ദമ്പതികള്‍ കൊട്ടാരക്കരയില്‍ പോയി മടങ്ങും വഴി ട്രെയിനില്‍വച്ചാണ് പ്രതി ഇവരെ പരിചയപ്പെട്ടത്. നേവി ഉദ്യോഗസ്ഥനായ നീരജ് എന്നാണ് പ്രതി തന്നെ പരിചയപ്പെടുത്തിയത്. നാവിക സേനയുടെ ആശുപത്രി വഴി ചികിത്സ ലഭ്യമാക്കാമെന്ന് പറഞ്ഞ് പ്രതി ഇരുവരെയും വിശ്വസിപ്പിച്ചു. പിറ്റേദിവസം എല്ലാം ശരിയായെന്നു പറഞ്ഞ് ചികിത്സയുടെ രേഖകള്‍ ശേഖരിക്കാന്‍ എന്ന വ്യാജേന പ്രതി ദമ്പതികളുടെ വീട്ടിലെത്തി.

ഇവിടെ വച്ച് മയക്ക് ഗുളിക ചേര്‍ത്ത ജ്യൂസ് നല്‍കി ഇയാളെ ദമ്പതികളെ മയക്കി കിടത്തി. തുടര്‍ന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് കടക്കുകയും ചെയ്തു. ബോധം തെളിഞ്ഞപ്പോള്‍ കബളിക്കപ്പെട്ടുവെന്ന് വ്യക്തമായ ദമ്പതികള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.