01
Nov 2024
Fri
01 Nov 2024 Fri
dead man awake moments before seting fire to pyre

ഡോക്ടര്‍മാര്‍ മരണം ഉറപ്പിച്ച 25കാരന് അന്ത്യകര്‍മങ്ങള്‍ക്കിടെ ബോധം തെളിഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയ യുവാവ് തീവ്രപരിചരണ വിഭാഗത്തില്‍ സുഖംപ്രാപിച്ചുവരുന്നു. സംഭവത്തില്‍ യുവാവിന്റെ മരണം ഉറപ്പിച്ച മൂന്ന് ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയിലാണ് സംഭവം. അഭയകേന്ദ്രത്തിലെ അന്തേവാസിയായ സംസാരശേഷിയും കേള്‍വിശക്തിയുമില്ലാത്ത രോഹിത് കുമാര്‍ ആണ് ഡോക്ടര്‍മാര്‍ മരിച്ചുവെന്ന് സ്ഥിരീകരിക്കുകയും സംസ്‌കാരത്തിനു മുമ്പ് അബോധാവസ്ഥയില്‍ നിന്ന് ഉണരുകയും ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാതാപിതാക്കളോ ബന്ധുക്കളോ ഇല്ലാത്തതിനാല്‍ ആണ് രോഹിത് കുമാര്‍ അഭയകേന്ദ്രത്തില്‍ താമസിച്ചുവന്നിരുന്നത്. അസുഖത്തെ തുടര്‍ന്ന് ജുന്‍ജുനു ബിഡികെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ നില വഷളാവുകയും ഡോക്ടര്‍മാര്‍ മരണം ഉറപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് യുവാവിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുകയും പിന്നീട് സംസ്‌കാരച്ചടങ്ങുകള്‍ക്കായി വിട്ടുനല്‍കുകയും ചെയ്തു. മൃതദേഹം ചിതയില്‍ വച്ച് തീകൊടുക്കുന്നതിന് തൊട്ടുമുമ്പാണ് യുവാവിന്റെ ബോധം തെളിഞ്ഞത്.

അതേസമയം നടപടി വിവാദമായതോടെ ജുന്‍ജുന്‍ ജില്ലാ കലക്ടര്‍ രാംവതര്‍ മീന ഡോക്ടര്‍മാരായ യോഗേഷ് ജാഖര്‍, നവനീത് മീല്‍, സന്ദീപ് പാച്ചര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക