
തൃശൂരില്‍ ഉത്സവത്തിന് കൊണ്ടുവന്ന ആനയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു. തൃശൂര്‍ എളവള്ളി ബ്രഹ്‌മകുളം ശ്രീ പൈങ്കണിക്കല്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് കച്ചവടത്തിനെത്തിയ ആലപ്പുഴ സ്വദേശി ആനന്ദാണ് മരിച്ചത്. ചിറയ്ക്കല്‍ ഗണേശന്‍ എന്ന ആനയാണ് ആനന്ദിനെ ആക്രമിച്ചത്. കുത്തേറ്റ പാപ്പാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
![]() |
|
ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. കുളിപ്പിക്കുന്നതിനിടെ ആന ആദ്യം പാപ്പാനെയാണ് കുത്തിയത്. ഇവിടെ നിന്നോടിയ ആന ഒന്നരക്കിലോമീറ്ററോളം അകലെ എത്തുകയും ഇവിടെ വച്ച് ആനന്ദിനെ കുത്തുകയുമായിരുന്നു. ഇവിടെ നിന്നും നാലര കിലോമീറ്ററോളം ആന പിന്നെയും ഓടി.
പാപ്പാന്മാര്‍ പുറകേ എത്തിയെങ്കിലും ആനയെ തളയ്ക്കാനായില്ല. ഏറെനേരം പണിപ്പെട്ട ശേഷമാണ് ആനയെ തളച്ച് ലോറിയില്‍ കയറ്റിയത്. ആനന്ദിന്റെ മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.