ബെംഗളൂരു: നഗ്ന ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി കാമുകിയെ സുഹൃത്തുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ച യുവാവ് പിടിയില്‍. (Man filmed girlfriend’s nude footage and forced her to have sex with friend; Partner-swapping gang arrested) പങ്കാളികളെ കൈമാറുന്ന സംഘത്തില്‍ പെട്ട സുഹൃത്തിനെയും ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
|
സ്വകാര്യ കമ്പനിയിലെ ജീവനക്കാരായ ഹരീഷ്, ഹേമന്ദ് എന്നിവരാണ് അറസ്റ്റിലായത്. 32 വയസ്സുകാരിയായ യുവതിയുടെ പരാതിയിലാണ് ക്രൈംബ്രാഞ്ച് നടപടി.
ഹരീഷും യുവതിയും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇരുവരും ഒരുമിച്ച് നിരവധി പാര്‍ട്ടികളില്‍ പങ്കെടുത്തിട്ടുണ്ട്. ഈ സമയങ്ങളില്‍ ഹരീഷ് താന്‍ അറിയാതെ സ്വകാര്യ നിമിഷങ്ങള്‍ വിഡിയോയില്‍ പകര്‍ത്തിയെന്നാണ് യുവതി പറയുന്നത്.
പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി സുഹൃത്തായ ഹേമന്ദുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഇതിനു പകരമായി ഹേമന്ദിന്റെ കാമുകിയെ ഹരീഷിന്റെ മുന്നിലും എത്തിക്കുമെന്നായിരുന്നു വാഗ്ദാനം.
ഹേമന്ദിന്റെ കാമുകിയെ നേരത്തെ ഇരുവരും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്യമായി. പങ്കാളികളെ കൈമാറുന്ന സംഘത്തിലെ അംഗങ്ങളാണ് ഹരീഷും ഹേമന്ദും.
ഹേമന്ദിനു പുറമെ മറ്റു സുഹൃത്തുക്കളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാനും ഹരീഷ് നിര്‍ബന്ധിക്കുമായിരുന്നെന്നാണ് യുവതി പറയുന്നത്. ഇരുവരുടെയും മൊബൈല്‍ ഫോണുകളില്‍നിന്നു വേറെയും സ്ത്രീകളുടെ സ്വകാര്യ വിഡിയോകള്‍ കണ്ടെത്തി.
പ്രതികള്‍ പല തവണ പാര്‍ട്ണര്‍ സ്വാപ്പിങ്(പങ്കാളികളെ കൈമാറല്‍) പാര്‍ട്ടി നടത്തിയിരുന്നുതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് ഇവര്‍ ഇരകളെ ആകര്‍ഷിച്ചിരുന്നത്.





