കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോയി 14 വർഷം സ്വന്തം വീട്ടിൽ ലൈംഗികാടിമയായി പാർപ്പിച്ച പ്രതി അറസ്റ്റിൽ. റഷ്യൻ നഗരമായ ചെല്യാബിൻസ്കിലാണ് സംഭവം. 51കാരനായ വ്ലാദിമിർ ചെസ്കിഡോവ് ആണ് അറസ്റ്റിലായത്. 2011ൽ ഇതേ വീട്ടിൽ വച്ച് ഒരു യുവതിയെ കൊന്ന കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
|
2009ൽ കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോയ ഇയാൾ ആയിരത്തിലേറെ തവണയാണ് ഇതുവരെ ഇരയെ ബലാൽസംഗം ചെയ്തത്. ഇരയ്ക്കിപ്പോൾ 33 വയസ്സാണ് പ്രായം. ഇയാളുടെ വീട്ടിൽ നിന്ന് രക്ഷപ്പെട്ട യുവതി പൊലീസിൽ അഭയം തേടുകയായിരുന്നു. പ്രതിയുടെ മാതാവാണ് യുവതിയെ രക്ഷപ്പെടാൻ സഹായിച്ചതെന്ന് പൊലീസ് പറഞ്ഞു.
പ്രതി കത്തിചൂണ്ടിയായിരുന്നു പെൺകുട്ടിയെ ആദ്യം മുതൽ ബലാൽസംഗം ചെയ്തു വന്നിരുന്നതെന്നും പൊലീസ് പറഞ്ഞു. പ്രതിയുടെ വീട്ടിൽ നിന്ന് സെക്സ് ടോയ്സുകളും സെക്സ് വീഡിയോകൾ അടങ്ങിയ സിഡികളും കണ്ടെടുത്തുവെന്നും പൊലീസ് വ്യക്തമാക്കി.
2009ൽ പത്തൊമ്പതുകാരിയായ ഇരയെ മദ്യം കഴിക്കാൻ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷമാണ് ഇയാൾ ലൈംഗിക അടിമയാക്കി പാർപ്പിച്ചുതുടങ്ങിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റഷ്യ ടുഡേ റിപോർട്ട് ചെയ്തു.


