22
Jul 2025
Wed
22 Jul 2025 Wed
man killed by wife's lover after he caught them in an illicit relationship

ഭാര്യയുടെ അവിഹിതബന്ധം നേരില്‍ക്കണ്ട ഭര്‍ത്താവിനെ കാമുകനായ അധ്യാപകന്‍ തല്ലിക്കൊന്നു. ബിഹാറിലെ പാട്‌നയിലാണ് സംഭവം. ഓട്ടോറിക്ഷ ഡ്രൈവറായ സോനു ഝാ(30)ആണ് കൊല്ലപ്പെട്ടത്. സോനുവിന്റെ മരണം വൈദ്യുതാഘാതമേറ്റാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഭാര്യ ശ്രമിച്ചെങ്കിലും യുവാവിന്റെ അച്ഛന് തോന്നിയ സംശയം കൊലപാതകത്തിന്റെ ചുരുളഴിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പോലീസ് അസ്മിതയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് ഹരിയുടെ പങ്കും പുറത്തുവരുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. ജൂലൈ 25ന് രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സോനു കാണുന്നത് ഭാര്യ അസ്മിത ഝായും തന്റെ കുട്ടികളുടെ ട്യൂഷന്‍ അധ്യാപകനായ ഹാരിഓമും ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതാണ്.

ഇതുകണ്ട സോനു ഇരുവരെയും ചോദ്യം ചെയ്യുകയും ഹരിയെ മര്‍ദ്ദിക്കുകയും ചെയ്തു. ഇതോടെ ഹരി വീട്ടിലുണ്ടായിരുന്ന വടികളും പാത്രവും ഉപയോഗിച്ച് ആക്രമിച്ചു. അടിയേറ്റു നിലത്തുവീണ സോനുവിന്റെ കഴുത്തില്‍ ഇലക്ട്രിക് വയര്‍ ഉപയോഗിച്ച് മുറുക്കി ശ്വാസം മുട്ടിക്കുകയും ചെയ്തു. ഇതിനു ശേഷം ഇലക്ട്രിക് വയര്‍ സൈനുവിന്റെ കൈയില്‍ ഘടിപ്പിച്ച് വൈദ്യുതി കടത്തിവിടുകയും ചെയ്തു. സോനു കൊല്ലപ്പെട്ടതിനു ശേഷം ഇരുവരും കിടപ്പറ പങ്കിടുകയും ചെയ്തു. ഇതിനു ശേഷം ഹരി വീട്ടില്‍ നിന്നു പോയി.

പിറ്റേന്ന് രാവിലെയാണ് അസ്മിത ഭര്‍ത്താവ് ഷോക്കടിച്ചുമരിച്ചുവെന്ന് അലറിവിളിച്ചത്. വീട്ടിലെത്തിയ സോനുവിന്റെ അച്ഛന് മകന്റെ കിടപ്പുമുറിയിലും ഭിത്തിയിലും രക്തം കണ്ടതോടെ സംശയം തോന്നുകയായിരുന്നു. സോനുവിന്റെ കണ്ണുകള്‍ നീരുവന്ന് വീര്‍ത്തും പുറത്ത് അടിയേറ്റ പാടുകളും ഇടതുകൈയില്‍ പൊള്ളലേറ്റ പാടുകളും കണ്ടതോടെ അച്ഛന് കൊലപാതകമാണ് നടന്നിരിക്കുന്നതെന്നു വ്യക്തമായി. തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു. പോലീസ് എത്തി നടത്തിയ പരിശോധനയിലും കൊലപാതകമാണ് നടന്നിരിക്കുന്നതെന്ന് കണ്ടെത്തി. തുടര്‍ന്നാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. ഹരിയും താനുമായി ഒരുവര്‍ഷത്തിലേറെയായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് അസ്മിത വെളിപ്പെടുത്തി.

ALSO READ: രണ്ടാമതും ഗര്‍ഭിണിയായതിന്റെ പേരിലുള്ള പീഡനം താങ്ങാനാവാതെ ഗര്‍ഭിണി ജീവനൊടുക്കി; ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍