വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കർണാടകയിലെ കെജിഎഫ് താലൂക്കിൽ ബുധനാഴ്ചായാണ് സംഭവം. 19കാരിയായ ലികിതയാണ് കൊല്ലപ്പെട്ടത്. ലികിതയുടെ ഭർത്താവ് നവീനെ(27)ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് മാറ്റി.
|
ബുധനാഴ്ച രാവിലെയായിരുന്നു ഇരുവരും ഗ്രാമത്തിലെ വിവാഹമണ്ഡലപത്തിൽ വച്ച് വിവാഹിതരായത്. ബന്ധുക്കൾക്കൊപ്പം വിരുന്നിലടക്കം സംബന്ധിച്ച ശേഷം നവീൻ ലികിതയെയും കൂട്ടി വിശ്രമിക്കാനായി ഇവിടെ തന്നെയുള്ള തന്റെ അമ്മാവന്റെ വീട്ടിലേക്കു പോവുകയായിരുന്നു.
ഇവിടെയെത്തിയ ദമ്പതികൾക്ക് അമ്മാവൻ മകൾ കുടിക്കാൻ പാനീയവുമായി എത്തിയപ്പോൾ നവീനും ലികിതയും മുറിയിൽ കയറി കതകയ്ക്കുകയും റൂമിനുള്ളിൽ നിന്ന് നിലവിളി കേൾക്കുകയും ചെയ്തു. ജനാലയിലൂടെ നോക്കുമ്പോൾ നവീൻ കൊടുവാളിന് ലികിതയെ ആക്രമിക്കുന്നത് കാണുന്നത്.
ബഹളം കേട്ട് ലികിതയുടെ മാതാപിതാക്കൾ ഓടിയെത്തി വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് മറ്റൊരാളെത്തി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയപ്പോഴേക്കും ലികിത മരിച്ചിരുന്നു. നവീൻ സ്വയം പരിക്കേൽപ്പിച്ച് ചോരയിൽ കുളിച്ചുകിടക്കുകയായിരുന്നു. തുണിക്കട നടത്തുകയായിരുന്നു നവീൻ. ലികിത വിദ്യാർഥിനിയാണ്. നേരത്തേ വിവാഹാലോചനകളെല്ലാം നിരസിച്ച നവീൻ ലികിതയുടെ ആലോചന സ്വമനസ്സാലെ സ്വീകരിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. കൊലപാതകത്തിന് നവീനെ പ്രേരിപ്പിച്ച കാരണവും വ്യക്തമല്ല.





