കോട്ടയം: മണര്‍കാട്ട് പതിനഞ്ചുകാരിയെ ബലാല്‍സംഗം ചെയ്തശേഷം കൊന്നു കുഴിച്ചിട്ട കേസില്‍ പ്രതിക്ക് 20 വര്‍ഷം തടവും രണ്ടരലക്ഷം രൂപ പിഴയും. കോട്ടയം അഡീഷണല്‍ ജില്ലാ കോടതിയാണ് പ്രതിയായ മാലം സ്വദേശിയായ അജേഷിനെ ശിക്ഷിച്ചത്. 2019 ജനുവരി 17ന് മണര്‍കാട് അരീപ്പമ്പിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
|
പെണ്‍കുട്ടിയെ താമസസ്ഥലത്ത് വിളിച്ചു വരുത്തിയ ശേഷമാണ് പ്രതി പീഡിപ്പിച്ചു കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയെ ബോധംകെടുത്തിയ ശേഷമാണ് പീഡനത്തിനിരയാക്കിയത്. തുടര്‍ന്ന് കഴുത്തില്‍ ഷാളും കയറും മുറുക്കി മരണം ഉറപ്പാക്കി. രാത്രി വരെ കിടപ്പുമുറിയില്‍ കട്ടിലിനടിയില്‍ സൂക്ഷിച്ച മൃതദേഹം രാത്രി ഇവിടെ നിന്നു വലിച്ചുകൊണ്ടുപോയി അരീപ്പറമ്പിലെ ഹോളോബ്രിക്‌സ് നിര്‍മാണ യൂണിറ്റിനു സമീപത്തെ വാഴത്തോട്ടത്തില്‍ കുഴിച്ചുമൂടുകയായിരുന്നു.
പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് കുഴിച്ചിട്ട മൃതദേഹം കണ്ടെത്തിയത്. അപ്പോഴേക്കും രണ്ടുദിവസം പിന്നിട്ടിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് വ്യക്തമായത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





