27
Jan 2025
Wed
27 Jan 2025 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ പുതുവര്‍ഷ ദിനത്തില്‍ അമ്മയെയും നാലു സഹോദരിമാരെയും കൊലപ്പെടുത്തിയ യുവാവ് കുറ്റമേറ്റ് പറയുന്നവിഡിയോ പുറത്ത്. ആഗ്ര സ്വദേശിയായ അര്‍ഷാദ് (24) ആണ് അഞ്ച് പേരെ കൊലപ്പെടുത്തിയത്.
ലഖ്‌നൗവിലെ നക ഏരിയയിലെ ഹോട്ടല്‍ ശരണ്‍ജിത്തിലാണ് കൊലപാതകം നടന്നത്. ഹോട്ടല്‍ മുറിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സഹോദരിമാരായ ആലിയ (9), അല്‍ഷിയ (19), അക്‌സ (16), റഹ്മീന്‍ (18) എന്നിവരെയും അമ്മയെയുമാണ് യുവാവ് കൊലപ്പെടുത്തിയത്. കുടുംബ പ്രശ്‌നങ്ങളത്തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.

അതേസമയം, അയല്‍വാസികള്‍ തന്നെയും പിതാവിനെയും കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ച ശേഷം സഹോദരിമാരെ വ്യഭിചാരശാലയിലേക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് ക്രൂരത ചെയ്തതെന്ന് ഇര്‍ഷാദ് ഒരു വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. പിതാവിന്റെ സഹായത്തോടെ ആണ് കൊല നടത്തിയതെന്നും പിതാവിനെ താന്‍ രക്ഷപെടുത്തിയെന്നും യുവാവ് വിഡിയോയില്‍ പറഞ്ഞു.

 

ബുധൗനിലെ വീട് അയല്‍വാസികളും ഭൂമാഫിയയും കൈവശപ്പെടുത്തി. സഹോദരിമാരെ ലൈംഗികവൃത്തിക്കായി കൊണ്ടുപോകുന്നതിന് പദ്ധതിയിട്ടിട്ടുണ്ട്. അതു തടയാനാണ് അമ്മയേയും മൂന്ന് സഹോദരിമാരേയും കൊലപ്പെടുത്തിയത്. നാലാമത്തെ സഹോദരിയും മരിക്കാന്‍ പോകുകയാണ്. ശ്വാസം മുട്ടിച്ചും കൈത്തണ്ട മുറിച്ചുമാണ് അവരെ കൊന്നതെന്നും യുവാവ് പറയുന്നു. തുടര്‍ന്ന് വീഡിയോയില്‍ മൃതദേഹങ്ങള്‍ കാണിക്കുകയുംചെയ്യുന്നുണ്ട്.

മരണത്തിന് കാരണക്കാരായ നിരവധി ആളുകളുടെ പേരും അര്‍ഷാദ് വീഡിയോയില്‍ പറയുന്നുണ്ട്. റാനു, അഫ്താബ്, അലീം ഖാന്‍, സലീം, ആരിഫ്, അഹമ്മദ്, അസ്ഹര്‍ എന്നിവര്‍ ഭൂമാഫിയയാണെന്നും തന്നേയും അച്ഛനേയും കള്ളക്കേസില്‍ കുടുക്കി സഹോദരിമാരെ ഹൈദരാബാദില്‍ വില്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും അര്‍ഷാദ് പറയുന്നു.

രാവിലെ ചിലപ്പോള്‍ എന്റെ മൃതദേഹവും നിങ്ങള്‍ കണ്ടേക്കാം. ഞങ്ങള്‍ സഹായത്തിനായി പലരെയും സമീപിച്ചെങ്കിലും അവര്‍ ഞങ്ങളെ സഹായിച്ചില്ല. ഇപ്പോള്‍ എന്റെ സഹോദരിമാര്‍ മരിച്ചു. അല്‍പസമയത്തിനകം ഞാന്‍ മരിക്കും. ഇന്ത്യയിലെ ഒരു കുടുംബത്തിനും ഈ ദുരവസ്ഥ ഇനിയുണ്ടാകരുത്. ഞാന്‍ നീതിക്കുവേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും അഭ്യര്‍ഥിക്കുകയാണ്. ഞങ്ങള്‍ക്ക് ജീവിതത്തില്‍ നീതി ലഭിച്ചില്ല കുറഞ്ഞത് മരണത്തിലെങ്കിലും ഞങ്ങള്‍ക്ക് നീതി തരൂ. അവര്‍ക്ക് കഠിനമായ ശിക്ഷ ലഭിക്കണം. അവര്‍ക്ക് നേതാക്കളുമായും പോലീസുമായും ബന്ധമുണ്ട്. അവര്‍ ഞങ്ങളുടെ ഭൂമിയുടെ പകുതി പിടിച്ചെടുത്തു. മറുപകുതിയും കൈക്കലാക്കാന്‍ ശ്രമിക്കുകയാണ്. ഞങ്ങളുടെ ഭൂമിയില്‍ ഒരു ക്ഷേത്രം പണിയണം. ഞങ്ങളുടെ സാധനങ്ങള്‍ അനാഥായലങ്ങള്‍ക്ക് നല്‍കണമെന്നും യുവാവ് പറയുന്നുണ്ട്.

തെളിവെടുപ്പിനായി ഫോറന്‍സിക് സംഘത്തെ ക്രൈം സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും ലഖ്‌നൗ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ രവീണ ത്യാഗി പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റുമാര്‍ട്ടത്തിനായി അയച്ചു

Man Takes Mother, 4 Sisters To Hotel On New Year, Strangles Them