22
Aug 2025
Fri
22 Aug 2025 Fri
man whose salary was 15000 and his earning worth over 30 crore

15000 രൂപ മാത്രം മാസശമ്പളമുള്ളയാള്‍ അഴിമതിയിലൂടെ സമ്പാദിച്ചത് 30 കോടിയിലേറെ രൂപയുടെ സമ്പാദ്യം. കര്‍ണാടകയിലാണ് സംഭവം. കര്‍ണാടക ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ലിമറ്റഡിലെ മുന്‍ ക്ലാര്‍ക്കായ കളകപ്പ നിദഗുണ്ടിയുടെ വീട്ടിലാണ് ലോകായുക്ത റെയ്ഡ് നടത്തിയത്. ഇയാള്‍ക്ക് 24 വീടുകളും നാലിടത്ത് വസ്തുക്കളും 40 ഏക്കര്‍ തോട്ടവും, നാല് വാഹനങ്ങളും 350 ഗ്രാം സ്വര്‍ണവും 1.5 കിലോഗ്രാം വെള്ളിയും ഉണ്ടെന്ന് റെയ്ഡില്‍ കണ്ടെത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇയാളുടെ പേരിലും ഭാര്യയുടെ പേരിലും ഭാര്യാസഹോദരങ്ങളുടെയും പേരിലായിരുന്നു വസ്തുക്കള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇയാളും വകുപ്പിലെ മുന്‍ എന്‍ജിനീയര്‍ ചിന്‍ചോല്‍ക്കറും ചേര്‍ന്ന് പൂര്‍ത്തിയാവാത്ത 96 പദ്ധതികളുടെ പേരില്‍ 72 കോടി രൂപയുടെ തട്ടിപ്പ് നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട നടന്ന അന്വേഷണത്തിലായിരുന്നു ലോകായുക്ത നിദഗുണ്ടിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്.

ഇയാള്‍ക്കു പുറമേ അഞ്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളിലും റെയ്ഡ് നടക്കുകയുണ്ടായി. ഇതിലൂടെ ഉദ്യോഗസ്ഥരുടെ കോടിക്കണക്കിനു രൂപയുടെ അനധികൃത സമ്പാദ്യം കണ്ടെത്തും ചെയ്തിരുന്നു.ജൂലൈ 23ന് നടത്തിയ റെയ്ഡില്‍ വനിതാ ഐഎസ് ഉദ്യോഗസ്ഥരടക്കമുള്ള എട്ട് ഉദ്യോഗസ്ഥരുടെ വീടുകളിലായി നടത്തിയ റെയ്ഡിലൂടെ 37.42 കോടി രൂപയുടെ അനധികൃത സമ്പാദ്യമാണ് കണ്ടെത്തിയതെന്ന് ഇഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ALSO READ: പോലീസുകാരനെതിരേ ബലാല്‍സംഗക്കേസ് കൊടുത്ത പോലീസുകാരിയെ തലയ്ക്കടിച്ചുകൊന്നു