02
Dec 2024
Sat
02 Dec 2024 Sat
Manmohan Singh's funeral

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മന്‍മോഹന്‍ സിങിന് രാജ്യം ഇന്ന് വിട നല്‍കും. നിഗം ബോധ്ഘട്ടില്‍ രാവിലെ 11.45നായിരിക്കും സംസ്‌കാരചടങ്ങുകള്‍ നടക്കുക. മന്‍മോഹന്‍ സിങ്ങിന് പ്രത്യേക സ്ഥലം വേണമെന്ന കോണ്‍ഗ്രസ് ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല.
സ്മാരകമുയര്‍ത്താന്‍ കഴിയുന്ന സ്ഥലത്ത് സംസ്‌കാരം നടത്തണം എന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. ഡോ.മന്‍മോഹന്‍സിങ് രാജ്യത്തിനു നല്‍കിയ സേവനം പരിഗണിച്ച് ഇക്കാര്യം അനുവദിക്കണമെന്ന്‌കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കത്ത് നല്‍കിയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡല്‍ഹി മോത്തിലാല്‍ നെഹ്‌റു മാര്‍ഗിലെ വസതിയിലുള്ള മന്‍മോഹന്‍ സിങിന്റെ മൃതദേഹം രാവിലെ എട്ട് മണിയോടെ ഡല്‍ഹി ഫിറോസ് ഷാ റോഡിലുള്ള ആസ്ഥാനത്ത് എത്തിക്കും. 8.30 മുതല്‍ 9.30 വരെയാണ് എഐസിസി ഓഫീസില്‍ യില്‍ പൊതുദര്‍ശനം ക്രമീകരിച്ചത്. തുടര്‍ന്ന് വിലാപയാത്രയായി സംസ്‌കാര സ്ഥലമായ യമുനാ നദീതീരത്തുള്ള നിഗം ബോധ് ഘട്ടിലേക്ക് കൊണ്ടുപോകും. 11.45ന് നിഗംബോധ് ഘട്ടില്‍ പൂര്‍ണ സൈനിക ബഹുമതിയോടെ സംസ്‌കാര ചടങ്ങുകള്‍ നടക്കും. പൂര്‍ണബഹുമതിക്കുള്ള ഒരുക്കങ്ങള്‍ക്കായി ആഭ്യന്തരമന്ത്രാലയം പ്രതിരോധമന്ത്രാലലയത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

manmohan singh cremation at 11.30 am at Nigambodh Ghat

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക